ഫ്രീസറിനുള്ളിൽ ഐസ് കട്ടപിടിച്ച് സാധനങ്ങളൊന്നും സൂക്ഷിക്കാനാവുന്നില്ലേ?; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

  1. Home
  2. Lifestyle

ഫ്രീസറിനുള്ളിൽ ഐസ് കട്ടപിടിച്ച് സാധനങ്ങളൊന്നും സൂക്ഷിക്കാനാവുന്നില്ലേ?; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

Ice at freezer


ഫ്രിഡ്ജ് കുറച്ച് പഴക്കം ചെല്ലുമ്പോഴേക്കും ഫ്രീസറിൽ ഐസ് കട്ടപിടിച്ചിരിക്കുന്ന അവസ്ഥയുണ്ടാകാറുണ്ട്. ഫ്രീസറിൽ വെക്കുന്ന മീനും ഇറച്ചിയുമെല്ലാം എടുക്കാൻ ഇതുമൂലം ബുദ്ധിമുട്ടാകും. ഈ പ്രശ്നം പരിഹരിക്കാനായി ഇനി പറയുന്ന കാര്യങ്ങൾ ചെയ്തുനോക്കൂ.

1) ഇടയ്ക്കിടയ്ക്ക് ഫ്രിഡ്ജ് തുറക്കുന്ന ശീലം നമ്മളിൽ പലർക്കുമുണ്ടാവും. എന്നാൽ ഇത് ഫ്രിഡ്ജിലെ മോയ്സ്ച്വർ കണ്ടന്റ് കുറയ്ക്കും. പിന്നീട് ഇത്‌ കൂട്ടാനായി ഫ്രിഡ്ജ് ശ്രമിക്കുകയും തത്ഫലമായി ഫ്രീസറിൽ ഐസ് കട്ടപിടിക്കുന്നത് കൂടുകയും ചെയ്യും.

2) ഫ്രിഡ്ജിന്റെ ടെമ്പറേച്ചർ എപ്പോഴും 18 ഡിഗ്രിയിൽ ആയി നിലനിർത്താൻ ശ്രമിക്കണം. സെറ്റ് ചെയ്ത ടെമ്പറേച്ചർ ഇതിലും കൂടുതലാണെങ്കിൽ അത് കുറയ്ക്കണം. ഇല്ലെങ്കിൽ ഫ്രീസറിൽ ഐസ് രൂപപ്പെടുകയും, ഇത് കട്ടപിടിച്ച് ഇരിക്കുകയും ചെയ്യും.

3) ഫ്രീസർ നിറച്ചു സാധനങ്ങൾ വെയ്ക്കുന്നത് ഫ്രീസറിൽ ഐസ് രൂപപ്പെടുന്നത് തടയും. ഇത്തരത്തിൽ സാധനങ്ങൾ നിറയെ വെക്കുമ്പോൾ ഫ്രീസറിനുള്ളിൽ ഹ്യുമിഡിറ്റി കൂട്ടും. അത് ഐസ് കട്ടപിടിക്കുന്നത് തടയും.

4) ഭൂരിഭാഗം ഫ്രിഡ്ജിലും അടി ഭാഗത്ത് വെള്ളം പോകുന്നതിനായി ഒരു പൈപ്പ് ഉണ്ട്. ഇത് ഇടയ്ക്ക് വൃത്തിയാക്കി കൊടുക്കുന്നത് നല്ലതാണ്. ഇതിൽ നിന്നും അഴുക്കെല്ലാം കൃത്യമായി നീക്കം ചെയ്യപ്പെട്ടാൽ ബ്ലോക്ക് ഉണ്ടാകാതിരിക്കാനും, അതിലൂടെ ഫ്രീസറിൽ അമിതമായി ഐസ് രൂപപ്പെടാതിരിക്കാനും സഹായിക്കും.

5) ഫ്രിഡ്ജിന്റെ പുറകിലായി കാണുന്ന കോയിലുകളാണ് തണുപ്പ് നിലനിർത്താൻ സഹായിക്കുന്നത്. ഇതിൽ അഴുക്കൊന്നും പറ്റിപ്പിടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 

6) ഫ്രീസർ എപ്പോഴും വൃത്തിയാക്കി വെക്കണം. ഫ്രീസറിനുള്ളിലെ സാധനങ്ങൾ പുറത്തെടുത്ത് വെച്ചിട്ട് വേണം വൃത്തിയാക്കേണ്ടത്. നല്ലപോലെ വൃത്തിയാക്കി വെച്ചാൽ ചെറിയ രീതിയിൽ രൂപപ്പെട്ട ഐസ് പോലും വേഗത്തിൽ നീക്കം ചെയ്യാനും, ഇത് അടിഞ്ഞു കൂടുന്നത് തടയാനും കഴിയും.