റിലേഷൻഷിപ്പിൽ തെറ്റിദ്ധാരണകൾ സ്ഥിരമാണോ?; മാറ്റാൻ ഇവ അറിഞ്ഞിരിക്കണം

  1. Home
  2. Lifestyle

റിലേഷൻഷിപ്പിൽ തെറ്റിദ്ധാരണകൾ സ്ഥിരമാണോ?; മാറ്റാൻ ഇവ അറിഞ്ഞിരിക്കണം

relationship


ഒരാളുടെ ചിന്തകളും വികാരങ്ങളും മറ്റൊരാൾ മനസ്സിലാക്കുമ്പോഴാണ് ബന്ധം ആരോഗ്യകരവും സന്തോഷകരവുമായി മുന്നോട്ട് പോകുന്നത്. ആരോഗ്യകരമായ സംവാദത്തിലൂടെ മാത്രമേ ഇത് സാധ്യമാകൂ. ചിലർക്കെങ്കിലും കഠിനമായി ശ്രമിച്ചിട്ടും, പങ്കാളി എന്താണ് പറയാൻ ആഗ്രഹിക്കുന്നതെന്ന് മനസിലാക്കാൻ കഴിയാതെ പോകാറുണ്ട്. ഇത് തെറ്റിദ്ധാരണയുടെ ഉറവിടമായി മാറുകയും പിന്നീട് ആ ബന്ധം വഷളാകുകയും ചെയ്യുന്നു.

ആശയവിനിമയം
പങ്കാളിയുമായുള്ള സംഭാഷണത്തിനിടയിൽ, പങ്കാളി പറഞ്ഞത് നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ, അവരെ അവിടെ നിർത്തി, അവർ എന്താണ് പറയുന്നതെന്ന് കൃത്യമായി വ്യക്തമാക്കാൻ അവരോട് ആവശ്യപ്പെടുക. സംസാരിക്കുന്നതിന് മുൻപ് ഒരു നിഗമനത്തിലെത്തരുത്. ചിലപ്പോൾ, അവരുടെ ഒരു പ്രസ്താവന നെഗറ്റീവ് ആയി കാണുകയും പങ്കാളിയുടെ മനസിൽ അത് മറ്റ് എന്തെങ്കിലുമാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. നിശ്ശബ്ദത പാലിക്കുകയും അത് നിങ്ങളുടെ ഹൃദയത്തിൽ നിലനിൽക്കാൻ അനുവദിക്കുകയും ചെയ്യുന്നതിനുപകരം, നിങ്ങളെ അലട്ടുന്നതിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയും വ്യക്തമായ തീരുമാനങ്ങളിൽ എത്തിച്ചേരുകയും ചെയ്യുന്നതാണ് നല്ലത്.

കാഴ്ചപ്പാട് മനസ്സിലാക്കാവുന്ന രീതിയിൽ വിശദീകരിക്കുക
എന്തെങ്കിലും തെറ്റായി പറഞ്ഞുവെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, പ്രസ്താവന ആവർത്തിക്കുകയും നിങ്ങൾ ശരിക്കും എന്താണ് പറയുന്നതെന്ന് പങ്കാളിക്ക് മനസ്സിലാക്കി നൽകുകയും ചെയ്യുക. ഞാൻ പറഞ്ഞത് തെറ്റായിരിക്കാം പക്ഷെ ഞാൻ ഉദ്ദേശിക്കുന്നത് ഇതാണെന്ന് അവരെ പറഞ്ഞ് മനസിലാക്കുക. നിങ്ങളുടെ കാഴ്ചപ്പാട് നന്നായി മനസ്സിലാക്കാൻ ഇത് മറ്റൊരാളെ സഹായിക്കുന്നു.

മെസെജിലൂടെ സംസാരിക്കാതെ ഇരിക്കുക
പങ്കാളിയുമായി എന്തെങ്കിലും കാര്യത്തിൽ തർക്കികുകയാണെങ്കിൽ ഒരിക്കലും ഫോണിലൂടെ മെസേജ് അയച്ച് സംസാരിക്കാതിരിക്കുക. നേരിൽ കണ്ട് വേണം സംസാരിക്കാൻ. ടെക്സ്റ്റിംഗ് മറ്റേയാൾക്ക് നിങ്ങളുടെ ശബ്ദം കേൾക്കാനുള്ള അവസരം നൽകുന്നില്ല, പകരം, അത് ഇതിനകം ഉയർന്നുവന്ന തെറ്റിദ്ധാരണകൾ വർദ്ധിപ്പിക്കുന്നു.. അതിനാൽ എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ വിളിക്കാനും സംസാരിക്കാനും അല്ലെങ്കിൽ നിങ്ങളുടെ പങ്കാളിയെ നേരിട്ട് കാണാനും ശ്രമിക്കുക.

പോസിറ്റീവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക
എല്ലാ ബന്ധങ്ങൾക്കും ചില നല്ല വശങ്ങളുണ്ട്. നിങ്ങൾ രണ്ടുപേരും തമ്മിൽ തെറ്റിദ്ധാരണകൾ വളരുന്നതായി നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ,അത് വളരാൻ അനുവദിക്കാതിരിക്കാനും ബന്ധത്തിന്റെ നല്ല വശങ്ങൾ നോക്കാതിരിക്കാനും ക്ഷമയോടെ ശ്രമിക്കുക. നിങ്ങൾ ബന്ധത്തിന്റെ പോസിറ്റീവ് വശത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ, നിങ്ങൾ വൈരുദ്ധ്യം പരിഹരിക്കും, അത് തുടരേണ്ട ആവശ്യമില്ല.