കറിയിൽ മഞ്ഞൾ കൂടിപ്പോയോ?; വിഷമിക്കേണ്ട പരിഹാരമുണ്ട്
ഭക്ഷണത്തിന് നിറവും സ്വാദും നല്കാൻ വേണ്ടി മാത്രമല്ല മഞ്ഞൾ ചേർക്കുന്നത്. മഞ്ഞളിലെ സജീവ ഘടകമാണ് കുർക്കുമിൻ എന്നറിയപ്പെടുന്ന പ്രകൃതിദത്ത സംയുക്തം(പോളിഫെനോൾ), ഇതിന് ആൻറി ഓക്സിഡൻറ്, ആൻറി ഇൻഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. കൂടാതെ, മഞ്ഞൾ ഫൈറ്റോ ന്യൂട്രിയന്റുകളാൽ സമ്പുഷ്ടമാണ്, അത് ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കി ശരീരത്തെ സംരക്ഷിക്കുകയും കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും. സന്ധിവാതം, മറ്റ് സന്ധി രോഗങ്ങൾ, വൻകുടൽ പുണ്ണ്, അലർജികൾ, അണുബാധകൾ എന്നിവ പോലുള്ള അവസ്ഥകൾക്കും മഞ്ഞൾ ഉപയോഗപ്രദമാണെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
ആരോഗ്യഗുണങ്ങൾ ഉണ്ടെങ്കിലും കൂടുതൽ അളവിൽ മഞ്ഞൾ കഴിക്കുന്നത് ഒരുപാട് ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. മഞ്ഞളിൽ ഏകദേശം 2% ഓക്‌സലേറ്റ് അടങ്ങിയിട്ടുണ്ട് . ഉയർന്ന അളവിൽ, ഇത് ചില വ്യക്തികളിൽ വൃക്കയിലെ കല്ലുകൾക്ക് കാരണമായേക്കാം. കൂടാതെ, വിപണിയിൽ ലഭിക്കുന്ന മഞ്ഞൾപ്പൊടിയിൽ സ്റ്റാർച്ച്, ബാർലി, ഗോതമ്പ് തുടങ്ങിയവ പോലുള്ളവയും നിറങ്ങളും ചേർക്കുന്നതും ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. കൂടാതെ, മഞ്ഞൾ കൂടിയ അളവിൽ കഴിച്ചാൽ അത് ദഹനപ്രശ്‌നങ്ങൾക്കും, തലവേദന, ഓക്കാനം മുതലായവയ്ക്കും ചർമ്മരോഗങ്ങൾക്കും കാരണമായേക്കാമെന്ന് തെളിഞ്ഞിട്ടുണ്ട്.
കറികളിൽ അധിക അളവിൽ ചേർത്ത മഞ്ഞളിൻറെ രൂക്ഷമായ സ്വാദ് കുറയ്ക്കാൻ ചില പൊടിക്കൈകൾ ഉണ്ട്.
*ഉരുളക്കിഴങ്ങ് മുറിച്ചു ചേർക്കുക. ഇത് അധിക രുചികൾ ആഗിരണം ചെയ്യും.
*തേങ്ങാപ്പാൽ ചേർക്കുക
*പുളി പേസ്റ്റ്, നാരങ്ങ നീര്, തക്കാളി സോസ് എന്നിങ്ങനെയുള്ള അസിഡിക് ഘടകങ്ങൾ ചേർക്കുക
* തൈര്, ഉപ്പ്, ചുവന്ന മുളകുപൊടി, വെള്ളം എന്നിവ ചേർത്ത് ഒരു മിശ്രിതം തയ്യാറാക്കി കറിയിലേക്ക് ചേർക്കുക.
*പഞ്ചസാരയും ഫ്രഷ് ക്രീമും ചേർക്കുക