മഴക്കാലത്ത് തടി ഫർണിച്ചറുകൾ പരിപാലിക്കാം; പ്രധാന നുറുങ്ങുകൾ ഇതാ

  1. Home
  2. Lifestyle

മഴക്കാലത്ത് തടി ഫർണിച്ചറുകൾ പരിപാലിക്കാം; പ്രധാന നുറുങ്ങുകൾ ഇതാ

wooden-furniture


മഴക്കാലത്ത് തടികൊണ്ടുള്ള ഫർണിച്ചറുകൾ അതിന്റെ രൂപവും ഈടും നിലനിർത്താൻ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഉയർന്ന ഹ്യുമിഡിറ്റിയും ഈർപ്പവും മഴക്കാലത്ത് തടി ഫർണിച്ചറുകളെ കേടുവരുത്തും. മഴക്കാലത്ത് തടി ഫർണിച്ചറുകൾ പരിപാലിക്കാൻ സഹായിക്കുന്ന ചില ടിപ്പുകൾ ഇതാ.

തടിയിലുള്ള ഫർണിച്ചറുകളുടെ ഏറ്റവും വലിയ ശത്രു ഈർപ്പമാണ്. മൺസൂൺ കാലത്ത്, നിങ്ങളുടെ ഫർണിച്ചറുകളിൽ നനവ് ഇല്ലെന്ന് ഉറപ്പാക്കുക. വെള്ളമോ മറ്റെന്തെങ്കിലും വനനോ പറ്റിയാൽ അത് തുടയ്ക്കാൻ ഉണങ്ങിയ തുണി ഉപയോഗിക്കുക. നനഞ്ഞ തുണികളോ മറ്റ് വസ്തുക്കളോ തടി ഫർണിച്ചറുകളിൽ നേരിട്ട് വയ്ക്കുന്നത് ഒഴിവാക്കുക.

ഉയർന്ന ആർദ്രത അഥവാ ഹ്യുമിഡിറ്റിയിൽ മരം ജലകണങ്ങൾ ആഗിരണം ചെയ്ത് വീർക്കുകയും വിണ്ടുകീറുകയും ചെയ്യുന്നു. അതുകൊണ്ട് തടികൊണ്ടുള്ള ഫർണിച്ചറുകൾ ഉള്ള മുറികളിൽ ഒരു ഡീഹ്യൂമിഡിഫയർ ഉപയോഗിക്കുന്നത് ഈർപ്പത്തിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. അമിതമായ ഈർപ്പം മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ഇത് നിങ്ങളുടെ ഫർണിച്ചറുകളെ സംരക്ഷിക്കും.

സംരക്ഷണ കോട്ടിംഗുകൾ 
തടി ഫർണിച്ചറുകൾക്ക് മുകളിൽ വാർണിഷ് അല്ലെങ്കിൽ ലാക്വർ ഒരു പാളി ഉപയോഗിക്കുന്നത് ഈർപ്പത്തിനെതിരായ ഒരു അധിക കവചം നൽകും. ഈ കോട്ടിംഗുകൾ ജലകണങ്ങൾ മരത്തിനുള്ളിലേക്ക് കടക്കാതെ തടയുന്നു. ഇവ ഒരിക്കൽ മാത്രമല്ല, ആവശ്യാനുസരണം വീണ്ടും പ്രയോഗിച്ച് ഫലപ്രാപ്തി നിലനിർത്തുക.

നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കുക
ഫർണിച്ചറുകൾ ഉണങ്ങിയിരിക്കേണ്ടത് പ്രധാനമാണെങ്കിലും നേരിട്ടുള്ള സൂര്യപ്രകാശവും ദോഷകരമാണ്. ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നത് മരം മങ്ങാനും പൊട്ടാനും ഇടയാക്കും. നേരിുള്ള് സൂര്യപ്രകാശത്തിൽ നിന്ന് നിങ്ങളുടെ ഫർണിച്ചറുകളെ സംരക്ഷിക്കാൻ കർട്ടനുകളോ ബ്ലൈന്റുകളോ ഉപയോഗിക്കുക.

ശരിയായ വെന്റിലേഷൻ
ഈർപ്പം അടിഞ്ഞുകൂടുന്നത് തടയാൻ നല്ല വായുസഞ്ചാരം പ്രധാനമാണ്. ജനാലകൾ തുറന്നും ഫാനുകൾ ഉപയോഗിച്ചും മുറിയിലെ വായുസഞ്ചാരം ഉറപ്പാക്കുക. ഇത് ഈർപ്പത്തിന്റെ അളവ് കുറയ്ക്കുന്നതിനും തടി ഫർണിച്ചറുകൾ നല്ല നിലയിൽ സംരക്ഷിക്കുന്നതിനും സഹായിക്കും.

സിലിക്ക ജെൽ പായ്ക്കുകൾ 
വായുവിൽ നിന്നുള്ള ഈർപ്പം ആഗിരണം ചെയ്യാൻ സിലിക്ക ജെൽ പായ്ക്കുകൾ ഫലപ്രദമാണ്. ഈ പായ്ക്കുകൾ ഡ്രോയറുകളിലും ക്യാബിനറ്റുകളിലും തടികൊണ്ടുള്ള ഫർണിച്ചറുകൾ ഉള്ള മറ്റ് അടച്ച സ്ഥലങ്ങളിലും വയ്ക്കുക. ഇത് ഈർപ്പത്തിന്റെ അളവ് കുറയ്ക്കാനും നിങ്ങളുടെ ഫർണിച്ചറുകൾ സംരക്ഷിക്കാനും സഹായിക്കും.

പതിവ് ക്ലീനിംഗ്
തടി പ്രതലങ്ങളിൽ പൊടിയും അഴുക്കും അടിഞ്ഞുകൂടുകയും പോറലുകൾക്കും മറ്റ് തകരാറുകൾക്കും ഇടയാക്കുകയും ചെയ്യും. പൊടി നീക്കം ചെയ്യുന്നതിനായി നനഞ്ഞതും ഉണങ്ങിയതുമായ തുണി ഉപയോഗിച്ച് നിങ്ങളുടെ ഫർണിച്ചറുകൾ പതിവായി വൃത്തിയാക്കുക. തടിക്ക് ദോഷം വരുത്തുന്ന നനഞ്ഞ തുണികൾ അല്ലെങ്കിൽ കഠിനമായ ക്ലീനിംഗ് ഏജന്റുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

കീടങ്ങൾ ഇല്ലെന്ന് ഉറപ്പാക്കുക
മഴക്കാലത്ത് ചിതൽ, മരം തുരപ്പൻ തുടങ്ങിയ കീടങ്ങൾ അധികമായിരിക്കും. കീടബാധയുടെ ഏതെങ്കിലും ലക്ഷണങ്ങൾ ഉണ്ടോയെന്ന് അറിയാൻ തടി ഫർണിച്ചറുകൾ പതിവായി പരിശോധിക്കുക. എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ, ഉചിതമായ കീട നിയന്ത്രണ മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഉടനടി നടപടിയെടുക്കുക.

ഫർണിച്ചർ കവറുകൾ 
ഈർപ്പം, പൊടി എന്നിവയ്‌ക്കെതിരായ സംരക്ഷണത്തിന്റെ ഒരു അധിക പാളി കവറുകൾക്ക് നൽകാൻ കഴിയും. ഈർപ്പം നേരിട്ടേൽക്കാതെ സംരക്ഷിക്കുന്നതിനായി കവറുകൾ ഉപയോഗിക്കുമ്പോൾ വായു സഞ്ചാരം അനുവദിക്കുന്ന ശ്വസിക്കാൻ കഴിയുന്ന കവറുകൾ ഉപയോഗിക്കുക.

ഭാരമുള്ള വസ്തുക്കൾ 
മഴക്കാലത്ത് തടികൊണ്ടുള്ള ഫർണിച്ചറുകൾക്ക് മുകളിൽ ഭാരമുള്ള വസ്തുക്കൾ വയ്ക്കുന്നത് ഒഴിവാക്കുക. കാരണം ഉയർന്ന ഈർപ്പത്തിന്റെ സാന്നിധ്യത്തിൽ അധികഭാരം നിമിത്തം, കാലക്രമേണ മരം വളയുകയോ പൊട്ടുകയോ ചെയ്യും.

ഈ ലളിതമായ നുറുങ്ങുകൾ പിന്തുടരുന്നതിലൂടെ, നിങ്ങളുടെ തടി ഫർണിച്ചറുകൾ മഴക്കാലത്തിലുടനീളം നല്ല നിലയിൽ തുടരുന്നുവെന്ന് ഉറപ്പാക്കാൻ കഴിയും.