കറികളിൽ മസാലയും എരിവും കൂടിയോ?; ദാ ഈ പൊടികൈകൾ ഒന്ന് പരീക്ഷിക്കൂ

  1. Home
  2. Lifestyle

കറികളിൽ മസാലയും എരിവും കൂടിയോ?; ദാ ഈ പൊടികൈകൾ ഒന്ന് പരീക്ഷിക്കൂ

curry


മസാലകളിൽ എന്ത് തന്നെ കൂടിയാലും പിന്നീട് ആ കറി ഉപയോഗിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അങ്ങനെയെങ്കിൽ കറി കളയാതെ എങ്ങനെ മസാലയുടെ എരിവിന്റെ കാഠിന്യം കുറയ്ക്കാമെന്നു ചിന്തിച്ചിട്ടുണ്ടോ? ഇനി പറയുന്ന പൊടികൈകൾ പരീക്ഷിച്ചാൽ മതി, വളരെ എളുപ്പത്തിൽ തന്നെ എരിവ് കുറയ്ക്കാൻ കഴിയും. 

  • കറിയിൽ എരിവ് കൂടിയാൽ വെള്ളം ഒഴിച്ച് നേർപ്പിക്കുക എന്നതാണ് ആദ്യപടി. എന്നാൽ രുചിയൊട്ടും  കുറയാതെ എരിവ് കുറയ്ക്കണമെങ്കിൽ കുറച്ച് തേങ്ങാപ്പാലോ ടൊമാറ്റോ സോസോ അല്ലെങ്കിൽ പച്ചക്കറികൾ വേവിച്ച ബ്രോതോ ചേർത്താൽ മതിയാകും.
  • തേങ്ങാപാലിന് പകരമായി വേണമെങ്കിൽ ക്രീമും ചേർക്കാവുന്നതാണ്. കറി ഏറെ രുചികരമാകുമെന്നു മാത്രമല്ല, നല്ലതു പോലെ കുറുകി കിട്ടും എരിവും കുറയും.
  • യോഗർട്ട് ചേർത്തും കറിയുടെ എരിവ് കുറയ്ക്കാവുന്നതാണ്. ശ്രദ്ധിക്കേണ്ട ഒരു കാര്യം കറിയുടെ രുചിയുമായി മേല്പറഞ്ഞവയെല്ലാം ചേർന്നു പോകുമോ എന്നുതന്നെയാണ്.
  • മധുരം ചേർത്താൽ കറിയുടെ ഘടനയിൽ വ്യത്യാസം ഒട്ടും തന്നെയും വരികയില്ലെന്നു ഉറപ്പുണ്ടെങ്കിൽ പഞ്ചസാരയോ തേനോ ചേർത്തും എരിവ് കുറയ്ക്കാവുന്നതാണ്.
  • നാരങ്ങാനീര് അല്ലെങ്കിൽ വിനാഗിരി ചേർത്താൽ ചില കറികളുടെ മണവും രുചിയും ഇരട്ടിക്കും. എരിവ് കൂടിയ കറികളിലും വിനാഗിരിയോ നാരങ്ങാനീരോ ചേർത്ത് എരിവ് കുറയ്ക്കാവുന്നതാണ്.
  • പലരും പരീക്ഷിക്കുന്ന ഒരു വിദ്യയാണ് എരിവ് കൂടിയ കറികളിൽ ഉരുളക്കിഴങ്ങ് ചേർക്കുക എന്നത്. ഉരുളക്കിഴങ്ങ് മാത്രമല്ല, ബ്രെഡും ചെറിയ കഷ്ണങ്ങളാക്കി കറികളിൽ ചേർക്കാം. മുന്നിട്ടു നിൽക്കുന്ന എരിവ് ഇവ വലിച്ചെടുത്തു കൊള്ളും. ശേഷം കറിയിൽ നിന്നും നീക്കം ചെയ്താൽ മതിയാകും.
  • പച്ചക്കറികളായ ക്യാരറ്റ്, ക്യാപ്‌സികം തുടങ്ങിയവ അരിഞ്ഞു ചേർത്തും എരിവ് കുറയ്ക്കാവുന്നതാണ്. എന്നാൽ ഇവ കറിയിൽ ചേർത്താൽ രുചി വ്യത്യാസം വരികയില്ലെന്നു ഉറപ്പിക്കണമെന്ന് മാത്രം.