നിസ്സാരമല്ല വായിലെ പൊള്ളൽ: എന്നാൽ പരിഹാരമുണ്ട്

  1. Home
  2. Lifestyle

നിസ്സാരമല്ല വായിലെ പൊള്ളൽ: എന്നാൽ പരിഹാരമുണ്ട്

water


വായിലെ പൊള്ളൽ പലപ്പോഴും നമ്മുടെ സമാധാനം കളയുന്നതാണ്. കാരണം ഇഷ്ടമുള്ള ഭക്ഷണം പോലും ആസ്വദിച്ച് കഴിക്കാൻ സാധിക്കാത്ത ഒരു അവസ്ഥയാണ് ഇതുണ്ടാക്കുന്നത്. നാവിലുണ്ടാവുന്ന പൊള്ളൽ പലപ്പോഴും നമ്മുടെ ആരോഗ്യത്തെ വളരെയധികം പ്രതിസന്ധിയിൽ ആക്കുന്നു. കാരണം ഇത് നിങ്ങളുടെ വായുടെ ഉപരിതലത്തിലാണ് അപകടമുണ്ടാക്കുന്നത്. അതിന്റെ ഫലമായി വായ അല്ലെങ്കിൽ നാവിന് അസ്വസ്ഥതകൾ വർദ്ധിക്കുന്നു. ചിലപ്പോൾ ഇത് രുചി കുറക്കുകയും അമിതമായ വേദനയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. 

വായിലെ ഒരു സാധാരണ പൊള്ളലിനെ എങ്ങനെ പ്രതിരോധിക്കാം എന്ന് നോക്കാം

ചൂടുള്ള പാനീയങ്ങളോ അല്ലെങ്കിൽ ഭക്ഷണമോ കഴിക്കുമ്പോൾ പലരും ഈ പൊള്ളലിന് ഇരയാവുന്നു. അതിന്റെ ഫലമായി നാവിലും വായയിലും വീക്കവും കുമിളകളും പൊള്ളലുകളും ഉണ്ടാവുന്നു. ഇത്തരം അവസ്ഥയിൽ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള മാർഗ്ഗങ്ങളാണ് നാം തേടുന്നത്. ഇത് നാവിനും വായക്കും അതികഠിനമായ ചുവപ്പ് നിറം നൽകുകയും അതികഠിനമായ വേദനയുണ്ടാക്കുകയും ചെയ്യുന്നു. പലപ്പോഴും മണിക്കൂറുകളോളം ഇതിന്റെ ഫലം ഉണ്ടാവുന്നു. എന്നാൽ നാവിലെയയും വായിലേയും പൊള്ളലിന് പരിഹാരം കാണുന്നതിന് വേണ്ടി ചില മാർഗ്ഗങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ചായ
ചായ കുടിച്ചിട്ടാണ് നിങ്ങളുടെ വായ പൊള്ളിയത് എന്നുണ്ടെങ്കിൽ നിങ്ങൾക്ക് അതിന് പരിഹാരം കാണാൻ അൽപം ചമോമൈൽ ചായ കുടിക്കാവുന്നതാണ്. കാരണം ഇത് നിങ്ങളുടെ പൊള്ളലിനെ ഇല്ലാതാക്കുന്നു. കാരണം ഇത് നല്ലൊരു അണുനാശിനിയാണ്. നല്ലതുപോലെ തണുത്ത ഒരു ഗ്ലാസ്സ് ചമോമൈൽ ചായ കുടിക്കുക. ഇതിലൂടെ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് സാധിക്കുന്നു. മാത്രമല്ല പൊള്ളലിലും അത് മൂലം ഉണ്ടായ കുമിളകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു 

തണുപ്പ്
പെട്ടെന്ന് വേദനയെ പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം എന്നത് എപ്പോഴും തണുപ്പുള്ള വസ്തുക്കൾ ഉപയോഗിക്കുക എന്നതാണ്. നല്ലതുപോലെ തണുത്ത ഒരു ഗ്ലാസ്സ് പാലോ വെള്ളമോ കുടിക്കുന്നതിലൂടെ നിങ്ങളുടെ വായിലെ പൊള്ളലിനെ പരിഹരിക്കാൻ സാധിക്കുന്നു. ഇത് വേദന കുറക്കുകയും നിങ്ങളുടെ വായിൽ പൊള്ളൽ മൂലമുണ്ടാവുന്ന കുമിളകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇത് കൂടുതൽ ഗുണം നൽകുന്നു എന്നതാണ് സത്യം. നാവിന്റേയും വായുടേയും അസ്വസ്ഥത കുറക്കുന്നതോടൊപ്പം തന്നെ നിങ്ങളുടെ വേദനക്ക് പെട്ടെന്ന് ആശ്വാസം പകരുന്നതിനും സഹായിക്കുന്നു.

ഉപ്പ്
ഉപ്പ് ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ നാവിലെ പൊള്ളലിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പൊള്ളലിന് പരിഹാരം കാണുന്നതിലൂടെ അത് നിങ്ങൾക്ക് എല്ലാ വിധത്തിലുള്ള പൊള്ളലിനും അസ്വസ്ഥതക്കും പരിഹാരം കാണുന്നതോടൊപ്പം തന്നെ ഇത് വായിലെ കുമിളകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. നിങ്ങൾക്ക് പൊള്ളൽ ഏറ്റാൽ ഉടനേ തന്നെ അൽപം ഉപ്പ് വായിൽ വെക്കുക. ഇതിലൂടെ നിങ്ങളുടെ നാവിലെ പൊള്ളലിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

ഐസ് ക്യൂബ് ഉപയോഗിക്കരുത്
ഐസ് ക്യൂബ് പലപ്പോഴും നിങ്ങളുടെ പൊള്ളലിന് ആശ്വാസം നൽകുന്നതാണ്. എന്നാൽ ഇത് ഒരു കാരണവശാലും വായിലെ പൊള്ളലിന് ഉപയോഗിക്കാൻ പാടില്ല. കാരണം പലപ്പോഴും അത് നിങ്ങളുടെ വേദന വഷളാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് നാവോ വായയോ പൊള്ളിയാൽ ഐസ് വെക്കുന്നത് അൽപം ശ്രദ്ധിച്ച് വേണം. എന്നാൽ വളരെ ചെറിയ പൊള്ളലാണെങ്കിൽ അത് അധികം പ്രശ്നം നൽകുന്നില്ല. മാത്രമല്ല നിങ്ങളുടെ വേദന കൂടുതൽ വഷളാക്കുന്ന മറ്റ് ഭക്ഷണങ്ങൾ മദ്യം, മസാലകൾ അടങ്ങിയവയൊന്നും കഴിക്കാൻ പാടില്ല.

കറ്റാർ വാഴ
കറ്റാർ വാഴ കൊണ്ട് നമുക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാവുന്നതാണ്. കറ്റാർവാഴ നീര് ജ്യൂസ് രൂപത്തിൽ ആക്കി അത് കൊണ്ട് പൊള്ളലേറ്റ ഭാഗത്ത് തടവുക. ഇതിലൂടെ നിങ്ങളുടെ വായിലെ പൊള്ളൽ മൂലം ഉണ്ടാവുന്ന വേദനയെ ഇല്ലാതാക്കുകയും ചെയ്യുന്നു. കറ്റാർവാഴ സത്ത് അടങ്ങിയിരിക്കുന്ന മൗത്ത് വാഷുകൾ ഉപയോഗിക്കുന്നത് പൊള്ളലിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. എന്നാൽ നിലവിൽ, വായിലെ പൊള്ളലിന് പരിഹാരം കാണാൻ കറ്റാർ വാഴ ഉപയോഗപ്രദമാണെന്ന് തെളിയിക്കുന്ന പഠനങ്ങളൊന്നുമില്ല എന്നതും വാസ്തവമാണ്.