'റൈസ്‌ക്രീം', അതെന്താണ്?; എത്തിപ്പോയി പുതിയൊരു ഫുഡ് കോമ്പിനേഷൻ

  1. Home
  2. Lifestyle

'റൈസ്‌ക്രീം', അതെന്താണ്?; എത്തിപ്പോയി പുതിയൊരു ഫുഡ് കോമ്പിനേഷൻ

RICE


വ്യത്യസ്തങ്ങളായ ഫുഡ് കോമ്പിനേഷനുകളാണു നിത്യേന സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടുന്നത്. ചില കോമ്പിനേഷനുകൾ വ്യത്യസ്തകൊണ്ടും രുചികൊണ്ടും വൈറലാകാറുണ്ട്.

ഐസ്‌ക്രീമിൻറെ മറ്റൊരു കോമ്പിനേഷനാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. നേരത്തെ എണ്ണയിൽ പൊരിച്ച ഐസ്‌ക്രീം തരംഗമായി മാറിയിരുന്നു. ചോറിനൊപ്പം കറികൾക്കു പകരമായി ഐസ്‌ക്രീം കഴിക്കുന്നതാണു പുതിയ ഫുഡ് കോന്പിനേഷൻ. നെറ്റിസൺസിനിടയിൽ കോമ്പോ ട്രെൻഡ് ആയി മാറുമെന്നാണ് കുക്കിൻറെ അവകാശവാദം. വ്യത്യസ്തത തേടുന്ന പുതുതലമുറയ്ക്കായാണ് കോമ്പോയുടെ അവതരണം. നേരത്തെ യോഗർട്ടിൻറെയൊപ്പം ചോറ് കഴിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.

'റൈസ്‌ക്രീം'എന്നു നെറ്റിസൺസ് പേരിട്ട പുതിയ വിഭവത്തിനു ധാരാളം പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. 'പുതിയ കണ്ടുപിടിത്തത്തിൻറെ കൂടെ കെച്ചപ്പ് കൂടി ഉപയോഗിക്കൂ' എന്ന പരിഹാസം നിറഞ്ഞ കമൻറുകളും പങ്കുവയ്ക്കുന്നവയിൽ ഉൾപ്പെടുന്നു.