ചതിയനോ? കൂടെ നിൽക്കുന്നവനോ?; നല്ലൊരു ബോയ്ഫ്രണ്ടിനെ തിരിച്ചറിയാന്‍ ദാ ചില ലക്ഷണങ്ങള്‍

  1. Home
  2. Lifestyle

ചതിയനോ? കൂടെ നിൽക്കുന്നവനോ?; നല്ലൊരു ബോയ്ഫ്രണ്ടിനെ തിരിച്ചറിയാന്‍ ദാ ചില ലക്ഷണങ്ങള്‍

love


ഒരാളെ കണ്ട് ഇഷ്ടപ്പെട്ട് കൂടെക്കൂടിയാലും ചിലപ്പോള്‍ ആ വ്യക്തി നിങ്ങള്‍ക്ക് അനുയോജ്യമാണോ അല്ലയോ എന്ന് ചിലപ്പോള്‍ സംശയം തോന്നിയേക്കാം. സ്‌നേഹബന്ധങ്ങള്‍ വഷളാകാനുള്ള ഒരു കാരണം നിങ്ങള്‍ ആ വ്യക്തിയെ ശരിയായി മനസ്സിലാക്കിയിട്ടില്ലെന്നതാണ്. നിങ്ങളുടെ ബന്ധം നല്ലതാണോ അല്ലയോ എന്ന് കാണിക്കുന്ന ചില ലക്ഷണങ്ങളുണ്ട്. ഈ ലക്ഷണങ്ങളിലൂടെ നിങ്ങളുടെ ബോയ്ഫ്രണ്ട് നിങ്ങള്‍ക്ക് യോജിച്ച വ്യക്തിയാണോ അല്ലയോ എന്ന് മനസിലാക്കാന്‍ സാധിക്കും. 

നിങ്ങളെ വിലമതിക്കുന്നവന്‍
നിങ്ങളുടേതായ ചില ചിട്ടകളും രീതികളും നിങ്ങളുടെ ജീവിതത്തിലുണ്ടാകും. മറ്റാരെങ്കിലും നിങ്ങളുടെ ജീവിതത്തില്‍ കടന്നുവന്നാല്‍ അവര്‍ ചിലപ്പോള്‍ അവരുടെ രീതിക്കനുസരിച്ച് നിങ്ങളെ മാറ്റിയേക്കാം. എന്നാല്‍ ഒരു മികച്ച ബോയ്ഫ്രണ്ട് ഒരിക്കലും നിങ്ങളുടെ വ്യക്തിത്വത്തെ തൊട്ട് കളിക്കില്ല. നിങ്ങള്‍ നിങ്ങളായിത്തന്നെ തുടരാന്‍ അവര്‍ അനുവദിക്കുന്നു. നിങ്ങള്‍ പോകുന്ന രീതിയില്‍ത്തന്നെ അവന്‍ നിങ്ങളെ സ്വീകരിക്കുന്നു. നിങ്ങളെക്കുറിച്ച് ഒന്നും മാറ്റാന്‍ അവന്‍ ആഗ്രഹിക്കുന്നില്ല.

വാഗ്ദാനങ്ങള്‍ പാലിക്കുന്നവന്‍
ഒരു വ്യക്തി താന്‍ എന്തെങ്കിലും ചെയ്യുമെന്ന് പറഞ്ഞ് ചെയ്യാതിരിക്കുന്നത് അങ്ങേയറ്റം അരോചകമാണ്. ഒരു യഥാര്‍ത്ഥ മാന്യന്‍ തന്റെ വാക്കുകളില്‍ നിന്ന് പിന്നോട്ട് പോകില്ല. അവന്‍ പാലിക്കാന്‍ ഉദ്ദേശിക്കുന്ന പ്രതിബദ്ധതകള്‍ അവന്‍ എന്തു പ്രശ്നം നേരിട്ടാലും ചെയ്ത് ലക്ഷ്യത്തിലെത്തുന്നു. ഒരു പ്രണയബന്ധത്തില്‍ പങ്കാളിയോടുള്ള വാഗ്ദാനങ്ങള്‍ പാലിക്കുന്നവനാണ് യഥാര്‍ത്ഥ ബോയ്ഫ്രണ്ട്.

നിങ്ങളുടെ കൂടെ നില്‍ക്കുന്നവന്‍
നിങ്ങളുടെ എല്ലാ തീരുമാനങ്ങളോടും അവന്‍ യോജിക്കുന്നില്ലായിരിക്കാം, പക്ഷേ നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങളെ അവന്‍ പിന്തുണയ്ക്കുന്നു. വിജയത്തിലും പരാജയത്തിലും ആരോഗ്യത്തിലും രോഗത്തിലും ചിരിയിലും കണ്ണീരിലും അവന്‍ നിങ്ങള്‍ക്കായി നിലകൊള്ളുന്നു. എന്തു കാര്യത്തിലും നിങ്ങളുടെ കൂടെ നില്‍ക്കുന്നവനാണ് ഒരു യഥാര്‍ത്ഥ ബോയ്ഫ്രണ്ട്.

നിങ്ങള്‍ക്ക് ഇടം നല്‍കുന്നവന്‍
ലൈംഗികതയേക്കാള്‍ ഒരു ബന്ധത്തില്‍, സ്വകാര്യത ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്ന് മനശാസ്ത്രജ്ഞര്‍ പറയുന്നു. ഒരു മികച്ച കാമുകന്‍ നിങ്ങള്‍ക്ക് മതിയായ സമയം അനുവദിക്കുന്നു, മാത്രമല്ല നിങ്ങളുടെ സ്വകാര്യതയിലേക്ക് ഒരു എത്തിനോട്ടം നടത്താനും ശ്രമിക്കുന്നില്ല. നിങ്ങള്‍ക്ക് തുല്യ പ്രാധാന്യം നല്‍കാനും അവര്‍ ശ്രദ്ധിക്കുന്നു.

വിശ്വസിക്കാന്‍ കൊള്ളുന്നവന്‍
തങ്ങളെ അവിശ്വസിക്കുന്ന ഒരു പങ്കാളിയെ ഒരു പെണ്ണും ആഗ്രഹിക്കുന്നില്ല. ഒരു പ്രണയബന്ധത്തില്‍ പരസ്പര വിശ്വാസമാണ് ആ ബന്ധത്തിന്റെ അടിത്തറ. എല്ലാ കാര്യങ്ങളിലും നിങ്ങളെ സംശയിക്കുന്ന അല്ലെങ്കില്‍ നിങ്ങള്‍ വഞ്ചിക്കുമെന്നത് ഒരു നല്ല പങ്കാളിയുടെ ലക്ഷണമല്ല. നിങ്ങളെ പരിപൂര്‍ണമായി വിശ്വസിക്കുന്നവനാണ് ഒരു യഥാര്‍ത്ഥ ബോയ്ഫ്രണ്ട്.

സ്നേഹം പ്രകടിപ്പിക്കുന്നവന്‍
പലരും സ്നേഹം പ്രകടിപ്പിക്കുന്നത് പലവിധത്തിലായിരിക്കും. ചിലര്‍ വാക്കുകളിലൂടെ പ്രണയം പറയുമ്പോള്‍ ചിലര്‍ പ്രവര്‍ത്തികളിലൂടെ അത് തെളിയിക്കുന്നു. നിങ്ങളെ അവര്‍ സമ്മാനങ്ങള്‍ നല്‍കി ആശ്ചര്യപ്പെടുത്തുന്നു. പങ്കാളിയോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ മടി കാണിക്കാത്തവനാണ് യഥാര്‍ത്ഥ കാമുകന്‍.

നിങ്ങളെ സന്തോഷിപ്പിക്കുന്നവന്‍
ഒരു യഥാര്‍ത്ഥ ബോയ്ഫ്രണ്ട് എപ്പോഴും നിങ്ങളുടെ സന്തോഷത്തെ വിലമതിക്കുന്നവനാണ്. ഒരിക്കലും നിങ്ങള്‍ വിഷമിക്കാന്‍ അവന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങളുടെ സന്തോഷമാണ് അവന് പ്രധാനമാണ്. നിങ്ങളുടെ വിഷമഘട്ടങ്ങളില്‍ അവന്‍ നിങ്ങളെ തമാശകളിലൂടെയോ സമ്മാനങ്ങളിലൂടെയോ നിങ്ങളെ സന്തോഷപ്പെടുത്താന്‍ ശ്രമിക്കുന്നു. നിങ്ങളുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്തുന്ന എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുന്നു.

സ്ത്രീകളെ ബഹുമാനിക്കുന്നവന്‍
സ്ത്രീകളെ ബഹുമാനിക്കുന്നവനാണ് യഥാര്‍ത്ഥ പുരുഷന്‍. ഓരോ ആണും അവരുടെ അമ്മയെ ബഹുമാനിക്കുകയും വിലമതിക്കുകയും വേണമെന്ന് ഏതൊരു പെണ്ണും ആഗ്രഹിക്കുന്നു. അമ്മയോട് ആഴമായ ആദരവ് പുലര്‍ത്തുന്ന വ്യക്തിയെ ഒരു യഥാര്‍ത്ഥ ബോയ്ഫ്രണ്ട് ആയി കണക്കാക്കാം.

സത്യസന്ധത പുലര്‍ത്തുന്നവന്‍
ഒരു ബന്ധത്തില്‍ സത്യസന്ധത പുലര്‍ത്തുന്നവനാണ് യഥാര്‍ത്ഥ ബോയ്ഫ്രണ്ട്. നിങ്ങളെ ഒരുക്കലും ചതിക്കാത്ത അവിശ്വസിക്കാത്ത ഒരു പങ്കാളിയെ ഏതൊരു പെണ്ണും ആഗ്രഹിക്കുന്നു. ശക്തവും ശാശ്വതവുമായ ബന്ധത്തിന്റെ അടിസ്ഥാനം തന്നെ വിശ്വസ്തതയാണ്.

നിങ്ങളെ പ്രചോദനിപ്പിക്കുന്നവന്‍
നിങ്ങളുടെ അഭിലാഷങ്ങളിലേക്ക് നിങ്ങളെ അടുപ്പിക്കുന്ന, പ്രചോദനം നല്‍കുന്ന വ്യക്തിയാണ് യഥാര്‍ത്ഥ കാമുകന്‍. നിങ്ങളുടെ അതിരുകള്‍ തള്ളിവിടുകയും സങ്കല്‍പ്പിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ നേടാന്‍ നിങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ സ്വപ്നങ്ങള്‍ക്ക് അവന്റേത് പോലെ തന്നെ പ്രാധാന്യമുണ്ടെന്ന് ഒരു യഥാര്‍ത്ഥ കാമുകന്‍ മനസ്സിലാക്കുന്നു.