ദാമ്പത്യത്തില്‍ ഒരുമിച്ചുറക്കത്തിന്റെ പ്രസക്തിയുണ്ടോ?; അറിയാം

ഒരുമിച്ചുറങ്ങുകയെന്നതിന്
പലപ്പോഴും ഒരുമിച്ചുറങ്ങുകയെന്നതിന് ശാരീരികം എന്ന അര്‍ത്ഥം മാതമല്ല ഉള്ളത്. ഇത് ദാമ്പത്യത്തില്‍ പരമപ്രധാനം തന്നെയാണ്. കാരണം മനസിലൂടെ ശരീരവും ശരീരത്തിലൂടെ മനസും അടുക്കുമെന്നു പറയുന്നതിന് അടിസ്ഥാനമുണ്ട്. ശാരീരികമായുള്ള അടുപ്പവും ദാമ്പത്യത്തില്‍ പ്രധാനമാണ്. ദമ്പതികളെ തമ്മില്‍ അടുപ്പിയ്ക്കുന്ന പല ഘടകങ്ങളില്‍ ഒന്നാണ്. ഒരുമിച്ചുറങ്ങുന്നത് ഒരുമിച്ചുള്ള ശാരീരിക അടുപ്പത്തിന്റെ വ്യാപ്തിയും വര്‍ദ്ധിപ്പിയ്ക്കുന്ന ഒ്ന്നാണ്.
പരസ്പരം
പരസ്പരം വഴക്കടിയ്ക്കാന്‍, സ്‌നേഹിയ്ക്കാന്‍, പരിഭവം പറയാന്‍, പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എല്ലാമുള്ള, പങ്കാളികള്‍ക്കു മാത്രമുള്ള ഇടമാണ് ബെഡ്‌റൂം സമയമെന്നത്, ഒരുമിച്ച് പങ്കാളികള്‍ മാത്രമായി ഉറങ്ങുകയെന്നത്. പരസ്പരമുള്ള കരുതലും സുരക്ഷിതത്വവുമെല്ലാം പങ്കു വയ്ക്കാനുള്ള, അനുഭവിയ്ക്കാനുള്ള, നേടാനും നല്‍കാനുമുള്ള ഒരിടമാണ് കിടപ്പുറിയും ഒരുമിച്ചുറക്കവും. ഒരു പിണക്കം പോലും ഒരു രാത്രിയ്ക്കപ്പുറം കടക്കാനാകാത്ത വിധം പരിഹരിയ്ക്കപ്പെടുന്ന ഇടമാണിത്.
സംഭാഷണം
ഇതുപോലെ പല ബന്ധങ്ങളും തകരുന്നതിന്റെ ഒരു കാരണം പരസ്പമുള്ള ആശയവിനിമയത്തിലെ കുറവു കൊണ്ടാണ്. മനസു തുറന്നുള്ള സംഭാഷണം മതിയാകും, പങ്കാളികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി. എന്നാല്‍ ഇത് പലപ്പോഴും പങ്കാളികള്‍ക്കിടയില്‍ സാധ്യമാകാറില്ല. ഒരുമിച്ചുറങ്ങുന്നത് ഇത്തരം ആശയ വിനിമയത്തിനുള്ള അവസരം കൂടിയാണ്. യാതൊരു ഒളിവും മറയുമില്ലാതെ തന്നെ തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്ന് പ്രകടിപ്പിയ്ക്കാന്‍ ഉള്ള ഇടം കൂടിയാണ് കിടപ്പുമുറി.
ഭാര്യയ്ക്കും ഭര്‍ത്താവിനും
ഭാര്യയ്ക്കും ഭര്‍ത്താവിനും തികച്ചും സ്വകാര്യ നിമിഷങ്ങള്‍ ആവശ്യമാണ്. തങ്ങള്‍ക്ക് യാതൊരു മറയുമില്ലാതെ പെരുമാറാന്‍ സാധിയ്ക്കുന്നത്. പ്രത്യേകിച്ചും കൂട്ടുകുടുംബങ്ങളിലെങ്കില്‍ പരസ്പരമുള്ള അഭിപ്രായ പ്രകടനങ്ങളും മറ്റും നിയന്ത്രിച്ചു നിര്‍ത്തേണ്ടി വരും. എന്നാല്‍ ഇത്തരം മുഖം മൂടികളില്ലാതെ തന്നെ ഇരുവരും മാത്രമെങ്കില്‍ പെരുമാറാന്‍ സാധിയ്ക്കുന്ന സ്ഥലമാണ് കിടപ്പുമുറി. രണ്ടുപേര്‍ക്കിടയില്‍ മൂന്നാമതൊരാള്‍ ഇല്ലാതെ പെരുമാറാന്‍ സാധിയ്ക്കുന്ന ഇടം.