തണുത്ത ചോറ് കഴിക്കുന്നതാണോ ചൂട് ചോറ് കഴിക്കുന്നതാണോ നല്ലത്

  1. Home
  2. Lifestyle

തണുത്ത ചോറ് കഴിക്കുന്നതാണോ ചൂട് ചോറ് കഴിക്കുന്നതാണോ നല്ലത്

choru


 


തണുത്ത ചോറ് കഴിയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കാനേ വയ്യ അല്ലേ. ശരിയാണ് തണുത്ത ചോറില്‍ ബാസിലസ് സെറിയസ് പോലുള്ള ബാക്ടീരിയകള്‍ കാണപ്പെടാം. ചോറ് ശരിയായി ചൂടാക്കിയില്ലെങ്കില്‍ ഇത് ഭഷ്യവിഷബാധയിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് ചോറ് തണുത്ത് കഴിഞ്ഞാല്‍ ചൂടാക്കി വേണം വീണ്ടും ഉപയോഗിക്കാന്‍. ചിക്കന്‍ തണുത്ത ശേഷം വീണ്ടും ചൂടാക്കുന്നത് അത് വരണ്ടതും കടുപ്പമുള്ളതുമാക്കാന്‍ കാരണമാകും. ബാക്ടീരിയയുടെ വളര്‍ച്ച ഒഴിവാക്കാനായി സുരക്ഷിതമായ ഊഷ്മാവില്‍ ചൂടാക്കേണ്ടത് പ്രധാനമാണ്.

ഉരുളക്കിഴങ്ങ് തണുത്താല്‍ അത് ദഹനപ്രശ്‌നത്തിന് കാരണമാകും. ഇവയില്‍ വിഘടിക്കാന്‍ പ്രയാസമുളള അന്നജമുണ്ടാകാനിടയുണ്ട്. അതുകൊണ്ടുതന്നെ ദഹനത്തെ ബാധിക്കും. ഉരുളക്കിഴങ്ങ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ചൂടോടുകൂടി അത് കഴിയ്ക്കുന്നതാണ് ഉത്തമം. ഉരുളക്കിഴങ്ങ് തണുത്താല്‍ അത് ദഹനപ്രശ്‌നത്തിന് കാരണമാകും. ഇവയില്‍ വിഘടിക്കാന്‍ പ്രയാസമുളള അന്നജമുണ്ടാകാനിടയുണ്ട്. അതുകൊണ്ടുതന്നെ ദഹനത്തെ ബാധിക്കും. ഉരുളക്കിഴങ്ങ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ചൂടോടുകൂടി അത് കഴിയ്ക്കുന്നതാണ് ഉത്തമം.

സൂപ്പ് തണുത്തുകഴിഞ്ഞാല്‍ അതിന് രുചി കുറവാണ്. സൂപ്പ് ചൂടോടെ ഊതി കുടിക്കുന്നതാണ് അതിന്റെ രുചി. ഇത് വീണ്ടും ചൂടാക്കി കഴിച്ചാല്‍ സ്വാദ് വര്‍ധിക്കും. ചില കടല്‍ വിഭവങ്ങള്‍ തണുപ്പോടെ കഴിക്കുന്നത് സുരക്ഷിതമാണെങ്കിലും സമയം കഴിയുംതോറും അവയില്‍ ബാക്ടീരിയ വളർച്ചയുണ്ടാകാനുള്ള സാധ്യതയുമുണ്ട്. ബാക്ടീരിയയുടെ വളര്‍ച്ചയും അതിന്റെ അപകട സാധ്യതയും ഒഴിവാക്കാന്‍ അവ ചൂടാക്കേണ്ടത് അത്യാവശ്യമാണ്.