അമിതവണ്ണം കുറയാൻ നാരങ്ങ വെള്ളം കുടിച്ചാൽ മതിയോ?; ഈ കാര്യങ്ങൾ ഒന്ന് അറിഞ്ഞിരിക്കൂ

  1. Home
  2. Lifestyle

അമിതവണ്ണം കുറയാൻ നാരങ്ങ വെള്ളം കുടിച്ചാൽ മതിയോ?; ഈ കാര്യങ്ങൾ ഒന്ന് അറിഞ്ഞിരിക്കൂ

LEMON


ചെറുനാരങ്ങ കഴിച്ചാൽ ഭാരം കുറയുമോ? അതല്ലെങ്കിൽ പൊണ്ണത്തടി ഇല്ലാതാവുമോ? പലർക്കുമുള്ള സംശയമാണ്. എന്താണ് ഇതിന്റെ സത്യാവസ്ഥ. ചെറുനാരങ്ങയിൽ നിരവധി ഗുണങ്ങളുണ്ട് എന്നാൽ വെറും ചെറുനാരങ്ങ ചേർത്ത വെള്ളം കഴിച്ചത് കൊണ്ട് മാത്രം നമ്മുടെ ഭാരമോ കുടവയറോ കുറയില്ല.

അതിനൊപ്പം മികച്ച രീതിയിലുള്ള വ്യായാമവും ആവശ്യമാണ്. നമ്മുടെ ശരീരത്തെ ജലാംശത്താൽ സമ്പന്നമാക്കി ഉന്മേഷത്തോടെ നിലനിർത്താൻ നാരങ്ങ വെള്ളത്തിന് സാധിക്കും. വിറ്റാമിൻ സി, പൊട്ടാസ്യം അടക്കമുള്ള കാര്യങ്ങൾ ശരീരത്തിലെത്താൻ ഇവ സഹായിക്കും. ചെറുനാരങ്ങ സിട്രസ് ഫ്രൂട്ടായിട്ടാണ് അറിയപ്പെടുന്നത്. ചൂടുകാലങ്ങളിൽ ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും. വിറ്റാമിൻ സിയും ഫൈബറും ഉള്ളത് കൊണ്ട് ശരീരത്തെ ഹെൽത്തിയായി നിലനിർത്താൻ ഇവയ്ക്ക് സാധിക്കും.

അതുപോലെ വിറ്റാമിൻ സി കൊണ്ട് ധാരാളം ഗുണങ്ങളുണ്ട്. നമ്മുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ ഏറ്റവും ആവശ്യമായ ഘടകമാണ് വിറ്റാമിൻ സി. അത് നിങ്ങളുടെ ചർമത്തെയും സംരക്ഷിക്കും. സൂര്യാഘാതത്താലും പൊടിയേൽക്കുന്നതിലൂടെ ഉണ്ടാകുന്ന മലിനീകരണത്തിൽ നിന്നെല്ലാം ചെറുനാരങ്ങ നീര് സംരക്ഷിക്കും. ചെറു ചൂടുവെള്ളത്തിൽ ചെറുനാരങ്ങ നീര് ചേർത്ത് കഴിക്കുന്നതിലൂടെ വയറിന്റെ എല്ലാ പ്രശ്‌നങ്ങളും മാറിക്കിട്ടും. ദഹനവ്യവസ്ഥയെ മൊത്തത്തിൽ ഇവ നന്നാക്കിയെടുക്കും.

അതിരാവിലെ തന്നെ ചെറുനാരങ്ങ നീര് ചേർത്ത വെള്ളം കുടിക്കണം. ചെറുനാരങ്ങ കലോറി തീരെ കുറഞ്ഞവയാണ്. അത് ഭാരം കുറയ്ക്കാനും സഹായിക്കും. ഇതിൽ പെക്ടിൻ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ വിശപ്പിനെ പിടിച്ചുനിർത്തും. ദീർഘനേരം വയർ നിറഞ്ഞിരിക്കാനും സഹായിക്കും. അതിലൂടെ കുറഞ്ഞ കലോറികൾ മാത്രമേ ശരീരത്തെത്തൂ. അത് ഭാരം കുറയ്ക്കുന്നതിന് സഹായകരമാകും