ആഹാരം കഴിക്കുന്നതിനിടെ വെള്ളം കുടിക്കുന്നത് നല്ലതാണോ?; ശ്രദ്ധിക്കാനുണ്ട് ചില കാര്യങ്ങൾ

ആഹാരം കഴിക്കുന്നതിന് മുൻപ് വേണോ? കഴിക്കുമ്പൾ വേണോ? അതോ കഴിച്ച് കഴിഞ്ഞ് വേണോ വെള്ളം കുടിക്കാൻ ? പലർക്കും ഉള്ളയൊരു സംശയമാണിത്. വീട്ടിലായിരിക്കുമ്പോൾ ഭക്ഷണം കഴിച്ച് കഴിഞ്ഞ് നിർബന്ധമായും വെള്ളം കുടിക്കണമെന്ന് പറയുന്നത് നമ്മൾ കേൾക്കാറില്ലേ. ചിലർ ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കാതെ ഭക്ഷണം കഴിക്കാറുമില്ല. സത്യം പറഞ്ഞാൽ എപ്പോഴാണ് വെള്ളം കുടിക്കേണ്ടത്? അതിനും ക്രമമുണ്ടോ?
ഭക്ഷണം കഴിക്കുമ്പോൾ ഈ സമയത്തെ വെള്ളം കുടിക്കാവു എന്നില്ല. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരൊക്കെയാണ് നിങ്ങളെങ്കിൽ ഭക്ഷണം കഴിക്കുന്നത് മുൻപ് അൽപ്പം വെള്ളം കുടിക്കുന്നത് നല്ലതായിരിക്കും. എന്തെന്നാൽ ഇതുവഴി അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ കഴിയും. ആദ്യം തന്നെ വെള്ളം കുടിക്കുമ്പോൾ വയർ അൽപ്പം നിറയുന്നതും ഭക്ഷണത്തോടുള്ള ആഗ്രഹം ഇതിലൊടെ കുറയുകയുമാണിവിടെ.
ഇനി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് നിങ്ങൾ വെള്ളം കുടിക്കുന്നതെങ്കിലും പ്രശ്നമില്ല. ശരീരത്തിന് വലിയ വണ്ണമോ ചടവോ ഇല്ലാതെ സമാവസ്ഥയില്‍ നിലനിര്‍ത്തും.അതേസമയം ഭക്ഷണം കഴിച്ചതിന് ശേഷമാണ് വെള്ളം കുടിക്കുന്നതെങ്കിൽ ഇത് നിങ്ങളുടെ ശരീരത്തെ തടിപ്പിക്കും. ഭക്ഷണം വയറു നിറയെ കഴിച്ച ശേഷം പിന്നെ വെള്ളം കൂടി കുടിക്കുമ്പോൾ വയറു വീർക്കുന്നത് കണ്ടിട്ടില്ലേ? അത് തന്നെ കാരണം…
ഇനി മറ്റൊരു സംശയം ഭക്ഷണം കഴിക്കുമ്പോൾ ചൂട് വെള്ളം വേണോ അതോ തണുത്ത വെള്ളം വേണോ കുടിക്കാൻ. ഇവിടെയും കൃത്യമായ മറുപടി പറയട്ടെ… ഭക്ഷണം കഴിക്കുമ്പോൾ ഇവ രണ്ടും കുടിക്കാം.
ചൂടുവെള്ളം ദഹനശക്തിയെ വര്‍ധിപ്പിക്കും മാത്രമല്ല, മൂത്രാശയ ദോഷങ്ങളെ പരിഹരിക്കുന്നതും കണ്ഠമാര്‍ഗം ശുദ്ധിയാക്കുന്നതും ഭക്ഷണം വേഗത്തില്‍ പാകം വരുത്തുന്നതുമാണ്. അതേസമയം തണുത്ത വെള്ളം കുടിക്കുന്നത് ശരീരക്ഷീണം, മോഹാലസ്യം, ഇന്ദ്രിയങ്ങളുടെ തളര്‍ച്ച എന്നിവ മാറാന്‍ സഹായിക്കും. ഭക്ഷണം കഴിക്കുമ്പോൾ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.എന്തെന്നാൽ ചിലർ വളരെയധികം വെള്ളം ഒരുമിച്ച് കുടിക്കാറുണ്ട്.എന്നാൽ ഇതത്ര നല്ല ശീലമല്ല.എന്തെന്നാൽ വെള്ളം ഒറ്റയടിക്ക് ഒരുമിച്ച് കുടിച്ചാൽ ആഹാരത്തിൻ്റെ ദഹനം ശരിയായ രീതിയിൽ നടക്കില്ല. അതുകൊണ്ട് കവലിയ അളവിലല്ലാതെ പല പ്രാവശ്യമായി വെള്ളം കുടിക്കുന്നതാണ് ഏറ്റവും ഉത്തമം.