പാക്കറ്റ് പാൽ വാങ്ങിയ ശേഷം തിളപ്പിക്കാറുണ്ടോ? നേരിട്ട് ഉപയോഗിക്കാമോ?; ഉത്തരം ഇവിടെയുണ്ട്

  1. Home
  2. Lifestyle

പാക്കറ്റ് പാൽ വാങ്ങിയ ശേഷം തിളപ്പിക്കാറുണ്ടോ? നേരിട്ട് ഉപയോഗിക്കാമോ?; ഉത്തരം ഇവിടെയുണ്ട്

MILK


പാക്കറ്റ് പാൽ  എല്ലാവരും വാങ്ങിച്ച ശേഷം തിളപ്പിക്കാറുമുണ്ട്. എന്നാൽ, പാക്കറ്റ് പാൽ ഇങ്ങനെ തിളപ്പിക്കേണ്ട ആവശ്യം ഉണ്ടോ പലർക്കുമുള്ള ഒരു സംശയമാണ് ഇത്.

ഏവിയൻ ഫ്‌ലൂ വൈറസ്, മൈകോബാക്ടീരിയ, ഇ.കോളി, കോക്‌സിയെല്ല, ലിസ്റ്റീരിയ, കാംപിലോബാക്റ്റർ എന്നിവയുൾപ്പെടെയുള്ള  അപകടകാരികളായ ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാൻ ഒരു നിശ്ചിത സമയത്തേക്ക് ഉയർന്ന താപനിലയിൽ പാൽ ചൂടാക്കുന്ന പ്രക്രിയയാണ് പാസ്ചറൈസേഷൻ. പാക്കേജ് ചെയ്ത പാൽ ആദ്യമേ തന്നെ പാസ്ചറൈസ് ചെയ്തതാണ്, ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാനും പാലിന്റെ ആയുസ് വർദ്ധിപ്പിക്കാനും ഈ പ്രക്രിയ സഹായിക്കുന്നു. അതിനാൽ ശരിയായി സംഭരിച്ച് പാക്ക് ചെയ്ത പാസ്ചറൈസ് ചെയ്ത പാൽ, തിളപ്പിക്കാതെ നേരിട്ട് കഴിക്കുന്നത് പൊതുവെ സുരക്ഷിതമാണ്.

എന്നാൽ, പാസ്ചറൈസ് ചെയ്ത പാൽ ശരിയായ താപനിലയിൽ സംഭരിക്കുന്നില്ല എങ്കിൽ, നന്നായി തിളപ്പിച്ച് തന്നെ ഉപയോഗിക്കണം. ഇങ്ങനെ ചെയ്യുമ്പോൾ, ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കുന്നതിനു പുറമേ, മറ്റൊരു ഗുണമുണ്ട്. തിളപ്പിച്ച പാലിൽ ലോംഗ് ചെയിൻ ഫാറ്റി ആസിഡുകളേക്കാൾ കൂടുതൽ മീഡിയം, ഷോർട്ട് ചെയിൻ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ അലർജിയോ ലാക്ടോസ് അസഹിഷ്ണുതയോ കാരണം പാൽ ദഹിപ്പിക്കാൻ ബുദ്ധിമുട്ടുള്ള ആളുകൾക്ക് ഇത് സഹായകമാണ്.

എന്നാൽ, പാസ്ചറൈസ് ചെയ്ത പാൽ 100 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള താപനിലയിൽ 10 മിനിറ്റിലധികം തിളപ്പിക്കുമ്പോൾ, വിറ്റാമിൻ ബി 2, ബി 3, ബി 6, ഫോളിക് ആസിഡ് എന്നിവയുൾപ്പെടെ പല വിറ്റാമിനുകളുടെയും ധാതുക്കളുടെയും അളവ് കുറയുമെന്ന് പരിശോധനകൾ തെളിയിച്ചിട്ടുണ്ട്. കൂടുതൽ നേരം തിളപ്പിക്കുമ്പോൾ, വിറ്റാമിൻ ഡിയുടെ അളവും കുറയും. ഇത് കാൽസ്യം ആഗിരണം ചെയ്യുന്നത് കുറയാൻ ഇടയാക്കും. അതിനാൽ, പാൽ എപ്പോഴും ഇടത്തരം തീയിൽ 4-5 മിനിറ്റിനുള്ളിൽ ചൂടാക്കി എടുക്കണം. പാലിലെ അവശ്യ പോഷകങ്ങൾ നഷ്ടപ്പെടുന്നില്ല എന്ന് ഇത് ഉറപ്പാക്കും.