തൈരും മീനും ഒരുമിച്ചു കഴിക്കാമോ?; ആരോഗ്യത്തെ ബാധിക്കുമോ?; ഉത്തരം ഇവിടെയുണ്ട്

  1. Home
  2. Lifestyle

തൈരും മീനും ഒരുമിച്ചു കഴിക്കാമോ?; ആരോഗ്യത്തെ ബാധിക്കുമോ?; ഉത്തരം ഇവിടെയുണ്ട്

curd


തൈരും മീനും ഒരുമിച്ച് കഴിക്കരുതെന്നും അത് വിരുദ്ധാഹാരമാണെന്നും നാം കേൾക്കുന്ന ഒന്നാണ്. ഇങ്ങനെ കഴിക്കുന്നത് ദഹന സംബന്ധമായ അസുഖങ്ങൾക്കും ചർമപ്രശ്നങ്ങൾക്കും കാരണമാകുമെന്നാണ് പറയുന്നത്. യഥാർഥത്തിൽ തൈരും മീനും ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കുമോ വിദഗ്ധാഭിപ്രായം നോക്കാം.

പാലിലെ കൊഴുപ്പും കൂടിയ അളവിൽ പ്രോട്ടീനും ഒരമിക്കുന്നത് ദഹനപ്രശ്നങ്ങൾക്കും ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിലേക്കും നയിക്കാം. വ്യത്യസ്ത ദഹനനിരക്കും ഓരോന്നിനും ആവശ്യമായ എൻസൈമുകളും കാരണം മത്സ്യവും പാലും ഒരുമിച്ച് ദഹിക്കാൻ ചിലർക്ക് പ്രയാസമായിരിക്കും. ഓരോ വ്യക്തിയുടെയും ദഹനാരോഗ്യവുമായി ബന്ധപ്പെട്ട് ഇതിൽ വ്യത്യാസം വരാം.

ലാക്ടോസ് ഇൻടോളറൻസും സെൻസിറ്റീവ് ദഹനവ്യവസ്ഥയുമുള്ളവരിൽ പാലുൽപ്പന്നങ്ങളും മീനും ഒരുമിച്ച് കഴിക്കുന്നത് വയർ വീർക്കൽ, ഗ്യാസ് പ്രശ്നങ്ങൾ, ശരിയായ ദഹനമില്ലായ്മ എന്നിവ ഉണ്ടാക്കാം.

മത്സ്യവും പാൽഉൽപ്പന്നങ്ങളും അലർജി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവരുമുണ്ട്. ചർമത്തിൽ ചൊറിച്ചിൽ, ചുവന്ന് തടിക്കുക, എക്സീമ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. അലർജി പ്രശ്നങ്ങളുള്ളവർ ഇത്തരം ഭക്ഷണം ഒഴിവാക്കാൻ ശ്രദ്ധിക്കണം. മത്സ്യങ്ങളോ പാലുൽപ്പന്നങ്ങളോ അലർജി ഇല്ലെങ്കിൽപ്പോലും ഈ ഭക്ഷണങ്ങളിലെ ചില ഘടകങ്ങളോട് സംവേദനക്ഷമതയോ ശരീരത്തിന് താങ്ങാൻ കഴിയാതെയോ വരാം. ഉദാഹരണത്തിന് മത്സ്യങ്ങളിലെ ഹിസ്റ്റാമിൻ അല്ലെങ്കിൽ പാലുൽപ്പന്നങ്ങളിലെ ലാക്ടോസ് കുരുക്കളും മുഖക്കുരു പോലുള്ള ചർമപ്രശ്നങ്ങളും ഉണ്ടാക്കാം.

മത്സ്യവും പാലും ഒരുമിച്ച് കഴിക്കുന്നതു കൊണ്ടുണ്ടാകുന്ന ദഹനസംബന്ധമായ പ്രശ്നങ്ങൾ പരോക്ഷമായി ചർമത്തെയും ബാധിക്കാം. വയർ വീർക്കൽ, ഗ്യാസ് കെട്ടൽ എന്നിവയ്ക്കു പുറമേ നിലവിലുള്ള മുഖക്കുരു, എക്സീമ പോലുള്ളവ അധികരിക്കുകയും ചെയ്യാം.

സാൽമൺ, അയല പോലെ കൂടിയ അളവിൽ ഒമേഗ 3 ഫാറ്റി ആസിഡ് ഉള്ള ഫാറ്റി ഫിഷുകൾ ചർമാരോഗ്യത്തിൽ ഗുണകരമാകുന്നവയാണ്. എന്നാൽ ഇവ കൂടിയ അളവിൽ കഴിക്കുമ്പോൾ മത്സ്യവിഭവങ്ങളിലെ ഉയർന്ന കൊഴുപ്പ് തൈര് പോലുള്ള പാൽ ഉൽപന്നങ്ങളുമായി സംയോജിക്കുമ്പോൾ ചില വ്യക്തികളിൽ എണ്ണമയമുള്ള ചർമത്തിനോ കുരുക്കൾ രൂപപ്പെടുന്നതിനോ സാധ്യതയുണ്ട്.

തൈരിലും മത്സ്യത്തിലും ശരീരത്തിനാവശ്യമായ നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകൾ, മിനറൽ, മാക്രോന്യൂട്രിയന്റുകൾ എന്നിവ ഇവ കഴിക്കുന്നതിലൂടെ ലഭിക്കം. പച്ചക്കറികൾ, ധാന്യങ്ങൾ, പർവർഗങ്ങൽ എന്നിവയോടൊപ്പം തൈരും മീനും കഴിക്കുമ്പോൾ സമീകൃത ഭക്ഷണക്രമമാകുന്നു. മറ്റ് പ്രശ്നങ്ങളില്ലാത്തവർക്ക് മത്സ്യവും തൈരും ഒരുമിച്ച് കഴിക്കുന്നത് അസ്വസ്ഥത സൃഷ്ടിക്കണമെന്നില്ല. എന്നാൽ എന്തെങ്കിലും അസ്വസ്ഥതയോ ആരോഗ്യപ്രശ്നങ്ങളോ ശ്രദ്ധയിൽ പെടുന്ന പക്ഷം ഈ ഭക്ഷണ ചേരുവ ഉപേക്ഷിക്കാം.