അകാല നരയാണോ പ്രശ്നം ? ഈ ഭക്ഷണങ്ങൾ കഴിക്കു, മുടിക്കും ചർമ്മത്തിനും നിറം ലഭിക്കും
അകാല നരയാണോ നിങ്ങളുടെ പ്രശ്നം. എന്നാൽ അതിനുള്ള പരിഹാരമാണ് ഇനി പറയുന്നത്. ചില ഭക്ഷണങ്ങൾ കഴിക്കുന്നത് സ്വാഭാവികമായും നിങ്ങളുടെ ശരീരത്തിലെ മെലാനിൻ അളവ് വർദ്ധിപ്പിക്കും, ഇത് ചർമ്മം, മുടി, കണ്ണ് എന്നിവയുടെ നിറം നൽകും. ആൻ്റി ഓക്‌സിഡൻ്റുകളും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണങ്ങൾ, പ്രത്യേകിച്ച് കോപ്പർ, വിറ്റാമിൻ സി എന്നിവ അടങ്ങിയവ മെലാനിൻ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ഇത് മുടിയുടെ അകാല നര തടയാൻ മാത്രമല്ല, ചർമ്മത്തിൻ്റെ യുവത്വവും തിളക്കവും നിലനിർത്താനും സഹായിക്കുന്നു.
ഒമേഗ -3 ഫാറ്റി ആസിഡുകൾ കൂടുതലുള്ള ഭക്ഷണങ്ങളായ ഫാറ്റി ഫിഷ്, വാൽനട്ട്, ഫ്ളാക്സ് സീഡുകൾ എന്നിവ ആരോഗ്യകരമായ മെലാനിൻ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് അത്യുത്തമമാണ്. നിങ്ങളുടെ ചർമ്മത്തിൻ്റെയും മുടിയുടെയും മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താൻ ഈ കൊഴുപ്പുകൾ ആവശ്യമാണ്. നിങ്ങളുടെ ഭക്ഷണത്തിൽ പലതരം പച്ചക്കറികൾ, പഴങ്ങൾ, മത്സ്യം, മാംസം എന്നിവ ഉൾപ്പെടുത്തുന്നത് മെലാനിൻ അളവ് വർദ്ധിപ്പിക്കുന്നതിന് സഹായകമാകും. ഉദാഹരണത്തിന്, മധുരക്കിഴങ്ങ്, കാരറ്റ്, ഓറഞ്ച് എന്നിവ രുചികം മാത്രമല്ല, മെലാനിൻ വർദ്ധിപ്പിക്കുന്ന പോഷകങ്ങളാൽ നിറഞ്ഞതാണ്.
മുട്ട പതിവായി കഴിക്കുന്നതിലൂടെ, മെലാനിൻ അളവ് സ്ഥിരമായി വർദ്ധിപ്പിക്കാൻ സഹായിക്കും. ദിവസവും ഒരു പിടി ബദാം കഴിക്കുന്നതും നല്ലതാണ്.