വിക്‌സുണ്ടോ?; പല്ലി, പാറ്റ, ഉറുമ്പ് തുടങ്ങിയവ ഇനി അടുക്കില്ല

  1. Home
  2. Lifestyle

വിക്‌സുണ്ടോ?; പല്ലി, പാറ്റ, ഉറുമ്പ് തുടങ്ങിയവ ഇനി അടുക്കില്ല

vixs


മഴ ആയാലും മഞ്ഞ് ആയാലും വെയിൽ ആയാലും പല്ലി, പാറ്റ, ഉറുമ്പ് തുടങ്ങിയ ജീവികളിൽ നിന്ന് മോചനമില്ല. ഇവയെ തുരത്താനായി നിരവധി വഴികൾ ചെയ്ത് മടുത്തവരാണ് നമ്മൾ. എന്നാൽ പരീക്ഷിച്ച് ശീലമില്ലാത്ത ഒരു കിടിലൻ വഴിയുണ്ട്. വീട്ടിൽ സുലഭമായി കണ്ടുവരുന്ന വസ്തുക്കൾ ഉപയോഗിച്ച് ഈ ജീവികളെ തുരത്താവുന്നതാണ്.

ഇതിന് പ്രധാനമായും വേണ്ടത് വിക്‌സാണ്. ഒരു ബൗളെടുത്ത് അതിലേക്ക് കുറച്ച് വിക്‌സ് എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയോ ബേക്കിംഗ് പൗഡറോ ഇട്ട് കൊടുക്കാം. രണ്ടിൽ ഏതായാലും ഒരു ഗുണം തന്നെയാണ് ലഭിക്കുന്നത്. അതിനുശേഷം ഇതിലേക്ക് ഇതൊന്ന് മിക്‌സ് ചെയ്യുക. പേസ്റ്റ് രൂപത്തിലാക്കാനായി ഒരു നാരങ്ങയുടെ പകുതി ഭാഗം മുറിച്ച് പേസ്റ്റ് ഉണ്ടാക്കാൻ ആവശ്യമായ നീര് ഇതിലേക്ക് ഒഴിക്കുക. ശേഷം ഇത് നന്നായി മിക്‌സ് ചെയ്യുക.

ശേഷം മറ്റൊരു വലിയ ബൗളിലേക്ക് ഇത് മാറ്റി അരലിറ്റർ വെള്ളം ഒഴിച്ചു കൊടുക്കാം. പച്ചവെള്ളമോ ചൂടുവെള്ളമോ ഇതിനായി ഉപയോഗിക്കാവുന്നതാണ്. ചെറു ചൂടുവെള്ളം ആണ് ഏറ്റവും ഉചിതം. ഇത് നന്നായി മിക്‌സ് ചെയ്ത ശേഷം ഒരു സ്‌പ്രേ ബോട്ടിലിൽ ആക്കി പാറ്റയും പല്ലിയും അധികമായി കാണപ്പെടുന്ന സ്ഥലത്ത് ഒഴിച്ചുകൊടുക്കാവുന്നതാണ്. അങ്ങനെ പല്ലിയെയും പാറ്റയെയുമൊക്കെ തുരത്താവുന്നതാണ്.