മുടി കൊഴിയുന്നുണ്ടോ? എണ്ണ മാറ്റിയിട്ട് കാര്യമില്ല; മാറ്റേണ്ടത് ഭക്ഷണക്രമം

  1. Home
  2. Lifestyle

മുടി കൊഴിയുന്നുണ്ടോ? എണ്ണ മാറ്റിയിട്ട് കാര്യമില്ല; മാറ്റേണ്ടത് ഭക്ഷണക്രമം

hair fall


മുടി കൊഴിച്ചിലിന് കാരണം എണ്ണകളോ മറ്റ് ബാഹ്യ പരിചരണങ്ങളോ മാത്രമല്ല, ദൈനംദിന ഭക്ഷണക്രമത്തിലെ തെറ്റായ ശീലങ്ങളുമാകാം. മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ പോഷകസമൃദ്ധമായ ഭക്ഷണം അത്യാവശ്യമാണെന്നിരിക്കെ, ചില ഭക്ഷണങ്ങൾ മുടികൊഴിച്ചിൽ വർധിപ്പിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

ശുദ്ധീകരിച്ച പഞ്ചസാരയും ധാന്യങ്ങളും അടങ്ങിയ സിംപിൾ കാർബോഹൈഡ്രേറ്റുകൾ തലയോട്ടിയിൽ സെബം ഉൽപ്പാദനം കൂട്ടുകയും ഇൻസുലിൻ അളവ് ഉയർത്തി ഹെയർ ഫോളിക്കിളുകളെ ബാധിക്കുകയും ചെയ്യും. ടൂണ പോലുള്ള മെർക്കുറി കൂടുതലടങ്ങിയ മത്സ്യങ്ങളും മധുരപാനീയങ്ങളും അമിതമായി കഴിക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകും.

കൂടാതെ, ഭാരം കുറയ്ക്കാനായി പെട്ടെന്ന് കലോറി കുറഞ്ഞ ഭക്ഷണക്രമത്തിലേക്ക് മാറുന്നത് പ്രോട്ടീൻ, സിങ്ക്, വിറ്റാമിൻ ഡി, ബി12, ബയോട്ടിൻ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ അഭാവത്തിന് വഴിവെക്കുകയും മുടിയുടെ കട്ടി കുറയ്ക്കുകയും ചെയ്യും.