എലി പനിയുടെ കാലമല്ലേ ? എലികൾ നിങ്ങളോട് ഗുഡ് ബൈ പറഞ്ഞ് ഓടും, ഇങ്ങനെ ചെയ്യു

എലി പനിയുടെ കാലമാണ് ഇത്. അതുകൊണ്ട് തന്നെ എലിയെ പേടിക്കണം. എലിപനി വന്നാൽ മരണം വരെ സംഭവിക്കാം. എലിയുടെ വിസർജിയത്തിലൂടെയാണ് രോഗം പകരുന്നത്. എലിയെ ഒഴിവാക്കാൻ പൂച്ചയെ വളർത്താം. ചില സമയങ്ങളിൽ അതും ഫലം കാണില്ല. അപ്പോൾ മറ്റ് വഴികഴും അറിഞ്ഞിരിക്കണം.
വെളുത്തുള്ളി എലിയെ അകറ്റുന്നതിന് സഹായിക്കുന്നു. വെളുത്തുള്ളിയും വെള്ളവും ചേർത്ത് ഒരു ലായനി തയ്യാറാക്കി എലി വരുന്ന ഭാഗത്ത്
തളിക്കുക. ഇത് എലികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പെപ്പർമിന്റ് ഓയിലിന്റെ മണം എലികള്‍ക്ക് സഹിക്കാൻ കഴിയില്ല. അവ ഓടി രക്ഷപ്പെടും. നിങ്ങള്‍ ചെയ്യേണ്ടത്, ഒരു ചെറിയ കഷ്ണം പഞ്ഞി അല്ലെങ്കില്‍ കോട്ടണ്‍ തുണി എടുത്ത് കുറച്ച് പെപ്പർമിൻ്റ് ഓയിലില്‍ മുക്കുക, ഇനി വീട്ടിലെ സാധ്യമായ എല്ലാ മുക്കിലും മൂലയിലും, പ്രത്യേകിച്ച് പൈപ്പുകള്‍, ഡ്രെയിനുകള്‍ പോലുള്ള എലിശല്യമുള്ള പ്രദേശങ്ങളില്‍ ഇത് തടവുക. കുരുമുളക് പൊടിയുടെ മണം എലികള്‍ക്ക് ഇഷ്ടമല്ല. ഈ മണം എലികൾക്ക് ശ്വാസ തടസം ഉണ്ടാക്കും. അത്കൊണ്ട് തന്നെ വീടിൻ്റെ പുറത്ത് കുരുമുളക് പൊടി വിതറാം.
ബേ ഇലകള്‍ ബേ ഇലകള്‍ എലികളെ ആകർഷിക്കുന്നു. അവ ഇത് ഭക്ഷിക്കാനായി എത്തും. എന്നാൽ ശ്വാസ തടസം കാരണം പിന്നീട് ചാവുകയും ചെയ്യും. ഉള്ളിയുടെ രൂക്ഷഗന്ധം എലികള്‍ക്ക് സഹിക്കാൻ കഴിയില്ല. അതിനാലാണ് അവ സജീവമായ എല്ലാ സ്ഥലങ്ങളിലും ഉള്ളി കഷ്ണങ്ങള്‍ വക്കുക.