ഈ ചെരുപ്പ് അടിപൊളിയല്ലേ ? എന്തിനാണ് ക്രോക്സ് ചെരുപ്പില്‍ 13 ദ്വാരങ്ങള്‍

  1. Home
  2. Lifestyle

ഈ ചെരുപ്പ് അടിപൊളിയല്ലേ ? എന്തിനാണ് ക്രോക്സ് ചെരുപ്പില്‍ 13 ദ്വാരങ്ങള്‍

crocs


 


അടുത്ത കാലത്തായി ഏറ്റവും ട്രെൻഡിഗായി മാറിയ ചെരുപ്പുകളില്‍ ഒന്നാണ് ക്രോക്സ്. വിപണിയില്‍ അപരൻ കുറേ ഉണ്ടെങ്കിലും ക്രോക്സ് ധരിച്ച്‌ പുറത്തിറങ്ങുമ്പോൾ കിട്ടുന്ന സുഖം വെറെയെന്ന് അനുഭവസ്ഥർ. ഒരിക്കല്‍ വാങ്ങിച്ചാല്‍ രണ്ട് മൂന്നും വർഷം വരെ ഉപയോഗിക്കാനാവും എന്നത് തന്നെയാണ് ഈ ചെരുപ്പിന്റെ ഹൈലൈറ്റ്. ആദ്യം ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി മാത്രം പുറത്തിറക്കിയ ഈ ചെരുപ്പ് വളരെ പെട്ടെന്നാണ് മാർക്കറ്റില്‍ മികച്ച സ്ഥാനം കണ്ടെത്തിയത്.

ബോട്ട് തൊഴിലാളികള്‍ ജോലി സമയത്ത് മാത്രം ഉപയോഗിച്ചിരുന്ന ഒന്നായിരുന്ന ക്രോക്‌സ്   ബോട്ടിലും വെള്ളത്തിലും യാത്ര ചെയ്യുന്നവർക്ക് വേണ്ടി മാത്രമാണ് നിർമ്മിച്ച ചെരുപ്പുകളാണ് ഇവ.  ഈ ചെരുപ്പുമായി വെള്ളത്തിലിറങ്ങിയാല്‍ വഴുതി വീഴില്ല. മാത്രമല്ല, വെള്ളത്തിലും കരയിലും ഒരുപോലെ ഉപയോഗിക്കാമെന്നത് മറ്റൊരു പ്രത്യേകത. അതുകൊണ്ടാണ് ക്രോക്സ് എന്ന പേരും വീണത്. വെള്ളത്തിലും കരയിലും ജീവിക്കുന്ന മുതല (ക്രോക്കഡൈല്‍) പേരില്‍ നിന്നാണ് ക്രോക്സ് രൂപം കൊണ്ടത്. ക്രോക്‌സിന്റെ ഡിസൈൻ ചെരുപ്പിനെ വേ​ഗം ഫെമസാക്കി. ആദ്യ ഘട്ടത്തില്‍ അവർ മാർക്കറ്റില്‍ ഉപയോഗിച്ച ഒരു പ്രധാന പരസ്യ വാചകം ‘ugly can be beautiful’ എന്നായിരുന്നു. ഈ പരസ്യ വാക്ക് ഹിറ്റായി. പിന്നാലെ ചെരുപ്പും. 

എന്തുകൊണ്ടാണ് ക്രോക്സ് ചെരുപ്പില്‍ 13 ദ്വാരങ്ങള്‍ ഉള്ളത് എന്ന ചോദ്യം പലർക്കും ഉണ്ട്. ചെരുപ്പിലെ ദ്വാരങ്ങള്‍ വെന്റിലേഷന് വേണ്ടിയാണ് നല്‍കിയിരിക്കുന്നത്. ഇത് പുതുമ നിലനിർത്തുകയും ഈർപ്പം പുറത്തുവിടുകയും ചെയ്യുന്നു. മാത്രമല്ല പതിമൂന്ന് ദ്വാരങ്ങള്‍ പാദത്തിന് ചുറ്റും വായു സഞ്ചരിക്കാനും വിയർപ്പ് ബാഷ്പീകരിക്കാനും അനുവദിക്കുന്നു. വെള്ളത്തില്‍ വീണാല്‍ ഒഴുകുന്ന വിധമാണ് ഇതിന്റെ ഡിസൈൻ. അതുകൊണ്ട് തന്നെ ബോട്ടില്‍ യാത്ര ചെയ്യുന്നവർക്ക് ഈ ചെരുപ്പ് വെള്ളത്തില്‍ നഷ്ടപ്പെട്ടാല്‍ വീണ്ടെടുക്കാൻ ഗുണം ചെയ്യും.