ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കാറുണ്ടോ?; എന്നാൽ അത്ര നല്ലതല്ല

  1. Home
  2. Lifestyle

ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കാറുണ്ടോ?; എന്നാൽ അത്ര നല്ലതല്ല

TV


മലയാളികളുടെ ഒരു പൊതു ശീലമാണ് ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്നത്. എന്നാൽ ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്നത് നല്ല ശീലമാണോ?. ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്നത് അമിതമായ രീതിയിൽ ഭക്ഷണം കഴിക്കാൻ വഴിയൊരുക്കുന്നു. നമ്മുടെ ശരീരത്തിനു ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഭക്ഷണം അകത്തു ചെല്ലാൻ ഇത് കാരണമാകും. ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുമ്പോൾ നമ്മുടെ ശ്രദ്ധ പൂർണമായും ടിവിയിലേക്ക് പോകും. ആ സമയത്ത് ഭക്ഷണം അമിതമായ അളവിൽ കഴിച്ചുകൊണ്ടിരിക്കാൻ പ്രവണതയുണ്ടാകും.

ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്നത് നമ്മുടെ സമയം അപഹരിക്കും. സാധാരണ 10 മിനിറ്റ് മുതൽ 15 മിനിറ്റ് വരെ സമയമെടുത്ത് ആരോഗ്യകരമായ രീതിയിൽ ഭക്ഷണം കഴിക്കാൻ സാധിക്കും. എന്നാൽ ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുമ്പോൾ അത് 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ നീണ്ടേക്കാം. കുട്ടികളിൽ ഈ ശീലം വളർന്നാൽ അതും ദോഷമാണ്. പിന്നീട് ടിവിയില്ലാതെ ഭക്ഷണം കഴിക്കാൻ പറ്റാത്ത രീതിയിലേക്ക് കുട്ടികളുടെ മാനസികാവസ്ഥ മാറും.