വെറും വയറിൽ ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്; തലമുടിയുടേയും ചര്‍മത്തിന്റെയും ആരോ​ഗ്യം മെച്ചപ്പെടുത്തും

  1. Home
  2. Lifestyle

വെറും വയറിൽ ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്; തലമുടിയുടേയും ചര്‍മത്തിന്റെയും ആരോ​ഗ്യം മെച്ചപ്പെടുത്തും

nuts


 

 ശരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. തലമുടിയുടേയും ചര്‍മത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഇത് ശരീരത്തില്‍ ഊര്‍ജം പകരാനും പോഷകങ്ങളെ ആഗിരണം ചെയ്യാനും സഹായിക്കും. രാവിലെ വെറുംവയറ്റില്‍ കഴിച്ചാല്‍ ഗുണമേറുന്ന ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.

നട്‌സ് ഡയറ്റില്‍ പ്രധാനമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ്. മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും വിറ്റാമിനുകളും ഫൈബറും ഇതിലടങ്ങിയിട്ടുണ്ട്. വെറുംവയറ്റില്‍ നട്‌സ് കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാനും വിശപ്പ് കുറയ്ക്കാനും നല്ലതാണ്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഇവ കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.

മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ അടങ്ങിയ ഒരു ഫലമാണ് അവക്കാഡോ. ഇത് കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഇവ പ്രയോജനപ്പെടും. ഹൃദയാരോഗ്യം സംരക്ഷിക്കാനും ദഹനം മെച്ചപ്പെടുത്താനും ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടതാക്കാനും ഇത് കഴിക്കാം.
ചിയാ വിത്തുകള്‍ നാരുകളാല്‍ സമൃദ്ധം. വെറും വയറ്റില്‍ ഇത് രാവിലെ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കും. കൂടാതെ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഇവ തലച്ചോറിന്റെ പ്രവര്‍ത്തനം മികച്ചതാക്കും.ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയിരിക്കുന്നതിനാല്‍ ദഹനവും മെച്ചപ്പെടുത്തും