ഇനി ബില്ല് കണ്ട് കണ്ണു തള്ളേണ്ട; ഇസ്തിരി ഇടുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചാൽ മതി

  1. Home
  2. Lifestyle

ഇനി ബില്ല് കണ്ട് കണ്ണു തള്ളേണ്ട; ഇസ്തിരി ഇടുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചാൽ മതി

ironing-tips


നല്ല വൃത്തിയായി വസ്ത്രം ധരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. വസ്ത്രം വൃത്തിയായി കഴുകി ഇസ്തിരി ഇട്ട് ധരിക്കണം. പണ്ട് കാലത്ത് ചിരട്ട കത്തിച്ച് ഇസ്തിരി ഇടുകയായിരുന്നു പതിവെങ്കിൽ ഇന്ന് വൈദ്യുതി ഉപയോ?ഗിച്ചാണ് വസ്ത്രങ്ങൾ തേക്കുന്നത്. ഇലക്ട്രോണിക് ഇസ്തിരിപ്പെട്ടികളാണ് ഇന്ന് എല്ലാവരും തന്നെ ഉപയോഗിക്കുന്നത്. ഇതോടെ വൈദ്യുതി ഉപയോ?ഗവും വർദ്ധിച്ചു. ബില്ല് വരുമ്പോൾ ഉപയോക്താക്കളുടെ കണ്ണു തള്ളും. എന്നാൽ, സൂക്ഷിച്ച് കൈകാര്യം ചെയ്യുകയാണെങ്കിൽ ഇതിന് പരിഹാരം കാണാവുന്നതാണ്. ഇതിനുള്ള ആദ്യപടി ആരംഭിക്കേണ്ടത് ഇസ്തിരിപ്പെട്ടിയിൽ നിന്നു തന്നെയാണ്. വൈദ്യുതി ബില്ല് നിയന്ത്രിച്ച് എങ്ങനെ വസ്ത്രങ്ങൾ ഇസ്തിരി ഇടാമെന്ന് നോക്കാം.

സാങ്കേതിക മുന്നേറ്റങ്ങൾ ഉണ്ടായതിനാൽ ഇന്ന് മികച്ച ഗൃഹോപകരണങ്ങൾ ലഭ്യമാണ്. ഇതിൽ സ്മാർട്ട് അയേണുകൾ വൈദ്യുതി ഉപയോഗം ഗണ്യമായി കുറയ്‌ക്കുന്നതിന് സഹായിക്കും. ഇത്തരം അയേൺ ബോക്സുകൾ ഉപയോഗിക്കുന്നത് വൈദ്യുതി ബില്ല് കുറയ്‌ക്കാൻ സഹായിക്കുന്നു. പരമ്പരാഗത ഇസ്തിരിപ്പെട്ടികളെ അപേക്ഷിച്ച് സ്മാർട്ട് അയേൺ ബോക്സുകൾക്ക് കൂടുതൽ ഊർജ്ജ ക്ഷമതയുണ്ട്. ഇവ ഫാബ്രിക് അനുസരിച്ച് യാന്ത്രികമായി ചൂട് നിയന്ത്രിക്കുന്നു. ഇതിലൂടെ അമിതമായി ചൂടാകുമ്പോൾ പാഴായിപ്പോയേക്കാവുന്ന ഊർജ്ജം ലാഭിക്കാം. പുതിയതായി പുറത്തിറങ്ങുന്ന പല സ്മാർട്ട് അയേൺ ബോക്സുകളിലും ഒരു ഓട്ടോമാറ്റിക് ഷട്ട്-ഓഫ് ഫീച്ചർ ഉണ്ട്. ഇത് അനാവശ്യ വൈദ്യുതി ഉപഭോ?ഗം തടയുന്നു.

മറ്റ് അയേൺ ബോക്സുകളെ അപേക്ഷിച്ച് സ്മാർട്ട് അയേൺ ബോക്സുകൾക്ക് അദ്വിതീയ സെൻസറുകളുണ്ട്. ഇവ തുണിത്തരങ്ങൾ മനസിലാക്കി അവയ്‌ക്ക് ആവശ്യമായ ഊർജ്ജം മാത്രം സ്വീകരിക്കുന്നു. മറ്റൊരു ശ്രദ്ധേയമായ കാര്യം, ഓട്ടോ-ഷട്ട് സവിശേഷതയാണ്. ഇത് നിശ്ചിത സമയത്തേക്ക് നിഷ്‌ക്രിയമായി നിൽക്കുകയും തീപിടിത്തം പോലുള്ള അപകട സാധ്യതകൾ ലഘൂകരിക്കുന്നതിനും സഹായിക്കുന്നു. ഇതിന് പുറമേ ദിവസവും ഇസ്തിരി ഇടാൻ ശ്രമിക്കാതെ ഒരാഴ്ചത്തേക്കുള്ള തുണി ഒറ്റത്തവണയായി ഇടാൻ ശ്രമിക്കുക. ഇത് വൈദ്യുതി ബില്ലുകളുടെ വർദ്ധനവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

പെട്ടി ചൂടാകുമ്പോൾ സ്വിച്ച് ഓഫ് ചെയ്ത് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഇസ്തിരി ഇടുമ്പോൾ പരമാവധി നനഞ്ഞ വസ്ത്രങ്ങൾ ഇസ്തിരി ഇടാതിരിക്കുക. ഇവ ഉണക്കിയെടുക്കുന്നതിന് അമിതമായി വൈദ്യുതി വേണ്ടി വന്നേക്കാം. മാത്രമല്ല, സീലിംഗ് ഫാൻ ഇട്ടുകൊണ്ട് തുണി ഇസ്തിരി ഇടരുത് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. കൂടുതൽ വൈദ്യുതി ആവശ്യമായി വരുന്ന ആറ് മുതൽ പത്ത് വരെയുള്ള സമയം ഇസ്തിരി ഇടാതിരിക്കാനും ശ്രദ്ധിക്കണം.