സ്വകാര്യ ഭാഗത്തെ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ടോ?; വിഷമിക്കേണ്ട, മാറ്റാനുള്ള മരുന്ന് വീട്ടിൽ തന്നെയുണ്ട്

സ്വകാര്യ ഭാഗത്തെ ചൊറിച്ചിൽ പലരും നേരിടുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. താരതമ്യേനെ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. എന്നാൽ നാണക്കേട് മൂലം പലരും ഇത് പുറത്തുപറയുകയോ, ഡോക്ടറെ കാണുകയോ ഒന്നും ചെയ്യാറില്ല.
വൃത്തിയില്ലായ്മയും ബാക്ടീരിയ മൂലവുമൊക്കെയാകാം സ്വകാര്യ ഭാഗത്തെ ചൊറിച്ചിലിന് കാരണം. ഇങ്ങനെയുണ്ടാകുമ്പോൾ സോപ്പ് ഉപയേഗിച്ച് വൃത്തിയാക്കുകയാണ് മിക്കവരും ചെയ്യുന്നത്. എന്നാൽ അമിതമായ സോപ്പ് ഉപയോഗം ആരോഗ്യകരമായ ബാക്ടീരിയകളെക്കൂടി നശിപ്പിക്കാൻ സാദ്ധ്യതയുണ്ട്. അതിനാൽത്തന്നെ ഇത് അത്ര സുരക്ഷിതമല്ല.
സ്വകാര്യ ഭാഗത്തെ ചൊറിച്ചിലിനുള്ള പരിഹാരം നിങ്ങളുടെ അടുക്കളയിൽ തന്നെയുണ്ട്. ആന്റി ബാക്ടീരിയൽ ഗുണങ്ങളടങ്ങിയ വെളിച്ചെണ്ണയിൽ കുറച്ച് മഞ്ഞൾപ്പൊടി ചേർത്ത് പുരട്ടിയാൽ ആശ്വാസം ലഭിക്കും. പതിനഞ്ച് മിനിട്ടിന് ശേഷം കഴുകിക്കളയാം. സ്വകാര്യ ഭാഗത്തെ ദുർഗന്ധം മാറാനും ഇത് സഹായിക്കും. അതേസമയം മഞ്ഞൾപ്പൊടിയുടെയും വെളിച്ചെണ്ണയുടെയും പരിശുദ്ധി ഉറപ്പുവരുത്തണം.
തൈരിൽ അൽപം ചെറുനാരങ്ങാ നീര് ചേർത്ത് സ്വകാര്യ ഭാഗത്ത് പുരട്ടുന്നതും ചൊറിച്ചിൽ മാറാൻ സഹായിക്കും. അലർജിയോ മറ്റോ ഉള്ളവർ പാച്ച് ടെസ്റ്റ് ചെയ്‌ത് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ എന്തും ഉപയോഗിക്കാവൂ.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക ചെറിയ ചൊറിച്ചിലോ മറ്റോ ഒക്കെ മാറാനാണ് ഇത്തരം വീട്ടുവൈദ്യങ്ങൾ ഉപയോഗിക്കേണ്ടത്. ദിവസങ്ങളായി ചൊറിച്ചിൽ തുടരുകയാണെങ്കിൽ നാണക്കേടാണെന്ന് കരുതി വീട്ടിലിരിക്കരുത്. ചികിത്സ തേടി രോഗം ഭേദമാക്കുകയാണ് വേണ്ടത്.