ചോറിനൊപ്പം നല്ല ഇടിച്ചക്ക തോരൻ; രുചികരമായി തയാറാക്കിയാലോ?

  1. Home
  2. Lifestyle

ചോറിനൊപ്പം നല്ല ഇടിച്ചക്ക തോരൻ; രുചികരമായി തയാറാക്കിയാലോ?

jackfruit


ചോറിനൊപ്പം കഴിക്കാൻ നല്ല ഇടിച്ചക്ക തോരൻ രുചികരമായി തയാറാക്കാം. ഇതിനായി ഇടിച്ചക്ക, തേങ്ങാ ചിരകിയത്, കടുക്, വറ്റൽ മുളക്,ഉഴുന്നുപരിപ്പ്, കറിവേപ്പില,വെളിച്ചെണ്ണ, മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ എടുക്കണം.

തയാറാക്കുന്ന വിധം
ഇടിച്ചക്കയുടെ പുറം ചെത്തി തൊലി മാത്രം കളഞ്ഞ് ചെറിയ ചതുരക്കഷണങ്ങളാക്കി മുറിക്കുക. ഇതിൽ വെള്ളമൊഴിച്ച് മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്തു വെക്കാൻ വെയ്ക്കുക. വെന്തുകഴിഞ്ഞാൽ വെള്ളം കളഞ്ഞ് ചക്ക ഉടച്ച് തേങ്ങ ചിരവിയതും ചേർത്തു യോജിപ്പിക്കുക. കടുകു വറുത്ത് അതിലേക്ക് ഉടച്ചുവച്ച ചക്കക്കൂട്ട് ഇട്ട് ചെറുതീയിൽ വേവിക്കുക. ആവശ്യത്തിന് ഉപ്പും മുളകുപൊടിയും കൂടി ഇതിലേക്ക് ചേർക്കുക. അടുപ്പിൽ നിന്ന് ഇറക്കുന്നതിനു തൊട്ടു മുന്നേ വെളിച്ചെണ്ണ അൽപ്പം ഒഴിച്ച് തീ ഓഫ് ചെയ്യുക.