കാപ്പിയ്ക്കും ചായയ്ക്കും പകരം: ജാപ്പിയിൽ ഔഷധഗുണങ്ങളേറെ

  1. Home
  2. Lifestyle

കാപ്പിയ്ക്കും ചായയ്ക്കും പകരം: ജാപ്പിയിൽ ഔഷധഗുണങ്ങളേറെ

JAPPY


ചായയ്ക്കും കാപ്പിയ്ക്കും പകരമായി പണ്ടു കാലം തൊട്ടെ നമ്മുടെ നാട്ടിലുള്ള ഒരാളാണ് ജാപ്പി. ഔഷധക്കാപ്പി എന്നും പറയും. ജീരകം, മല്ലി, ഏലയ്ക്ക, ചുക്ക്...എന്നീ സുഗന്ധദ്രവ്യങ്ങളും ശർക്കരയും ചേർത്താണ് ഈ ജാപ്പി തയാറാക്കുന്നത്. തേയില, കാപ്പിപ്പൊടി എന്നിവ ചേർക്കാറില്ല.

ജാപ്പി

ചേരുവകൾ

  • ചുക്ക്
  • കുരുമുളക്
  • ഏലയ്ക്ക
  • ജീരകം 
  • മല്ലി
  • ഉലുവ
  • ശർക്കര
  • വെള്ളം

തയാറാക്കുന്ന വിധം

കാപ്പിപ്പൊടിയോ തേയിലയോ പഞ്ചസാരയോ ചേർക്കാതെ ചുക്ക്, കുരുമുളക്, ഏലയ്ക്ക, ജീരകം, മല്ലി, ഉലുവ എന്നീ സുഗന്ധദ്രവ്യങ്ങളെല്ലാം കൂടി പൊടിച്ചതും ശർക്കരയും ആവശ്യത്തിനുള്ള വെള്ളത്തിലേക്ക് ചേർത്ത് ഒന്നു തിളപ്പിച്ചെടുക്കുക. ഔഷധഗുണങ്ങളുള്ള ജാപ്പി തയാർ. 

ജാപ്പി എന്നത് പഴയതലമുറയിലെ ആൾക്കാർ ഇട്ട പേരാണ് പൊതുവേ ഔഷധക്കാപ്പി എന്നാണു പറയുന്നത്. പ്രകൃതി ചികിത്സക്കാർ ചായയ്ക്കും കാപ്പിക്കും പകരം ഉപയോഗിച്ചിരുന്ന പാനീയമാണിത്. പ്രകൃതി ചികിത്സയുമായി ബന്ധപ്പെട്ടിരിക്കുന്ന സ്ഥലങ്ങളിൽ ജാപ്പി എന്ന പേരിലാണ് ഇതറിയപ്പെടുന്നത്.