ചായയ്ക്ക് ഒരു വെറൈറ്റി ഐറ്റം; രുചിയിൽ കാര വട തയാറാക്കാം

  1. Home
  2. Lifestyle

ചായയ്ക്ക് ഒരു വെറൈറ്റി ഐറ്റം; രുചിയിൽ കാര വട തയാറാക്കാം

kara vada


രുചിയിൽ തിരുവനന്തപുരത്തുകാരുടെ സ്വന്തം കാര വട. 


ആവശ്യമായ സാധനങ്ങൾ
ഉഴുന്ന് പരിപ്പ് 1 കപ്പ്
ടൂർ ദാൽ 1 കപ്പ്
പൊട്ടുകടല 3 കപ്പ്
അരി 6കപ്പ്
ചുവന്ന മുളക് 1 തണ്ട്
പച്ച മുളക് 4
ഇഞ്ചി 1 ഇഞ്ച്
കായം 1 ടീസ്പൂൺ
സോഡാ പൊടി അര ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
നല്ലെണ്ണ 500മില്ലി

തയാറാക്കുന്ന വിധം
അരി, ചുവന്ന മുളക്, എന്നിവ മൂന്ന് മണിക്കൂർ കുതിർത്തു വയ്ക്കുക. എല്ലാ പരിപ്പുകളും വേറെ വേറെ കുതിർക്കാണ് വയ്ക്കുക. അരിയും, ചുവന്നമുളകും കുതിർത്തു അരച്ച് എടുക്കുക.

ഉഴുന്ന് പരിപ്പ് അരച്ചെടുക്കുക. ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ അരിയുക. ടൂർ പരിപ്പ്, പൊട്ടുകടല, എന്നിവ പരുപര അരച്ച് എടുക്കുക. അരച്ച് വച്ച എല്ലാ മിശ്രിതങ്ങളും കൂടി യോജിപ്പിച്ചു ഉപ്പ് , ഇഞ്ചി , പച്ചമുളക് , കറിവേപ്പില , കായം , സോഡാ പൊടി എന്നിവ ചേർത്ത് വയ്ക്കുക.

ഒരു പാനിൽ നല്ലെണ്ണ ചൂടാക്കുക. ചൂടായി വരുമ്പോൾ തയാറാക്കിയ മാവ് ചെറിയ ഉരുളകൾ ആക്കി ചെറുതായി പരത്തി എണ്ണയിലേക്ക് ഇട്ടു ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരുക. തീ അണച്ചു ചൂടോടെ വിളമ്പുക.