ചൂടത്ത് നല്ലൊരു തണുത്ത ബിയർ കുടിക്കാൻ തോന്നുന്നവരാണോ?; ചിൽഡ് ബിയർ എടുക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?

  1. Home
  2. Lifestyle

ചൂടത്ത് നല്ലൊരു തണുത്ത ബിയർ കുടിക്കാൻ തോന്നുന്നവരാണോ?; ചിൽഡ് ബിയർ എടുക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?

beer


ചൂടത്ത് നല്ലൊരു തണുത്ത ബിയർ കുടിക്കാൻ തോന്നില്ലേ? പുറത്തു നല്ല വെയിൽ കൂടുമ്പോൾ ഒരു ബിയറൊക്കെ അടിച്ചു കാറ്റൊക്കെ കൊണ്ടിരിക്കാൻ തോന്നും. എന്നാൽ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഏത് കാലാവസ്ഥയിലും മാറ്റമില്ലാതെ ബിയർ എന്ത് കൊണ്ടിരിക്കുന്നുവെന്നു? അതിനെ പറ്റി രസകരമായൊരു പഠനം നിലവിൽ വന്നിട്ടുണ്ട്

ബിയറിലെ ഘടകമാണ് എത്തനോൾ. ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ഗവേഷകർ നടത്തിയ ഒരു പഠനത്തിൽ, വെള്ളത്തിൽ എത്തനോളിൻ്റെ വിവിധ സാന്ദ്രതകൾ അടങ്ങിയ ഘടകങ്ങൾ പരീക്ഷിച്ചു. ഈ പഠനത്തിന്റെ ഫലമായി എത്തനോൾ ഓരോ കാലാവസ്ഥയിലും വ്യത്യസ്ത സ്വഭാവം കാണിക്കുന്നതായി കണ്ടു പിടിച്ചു

കുറഞ്ഞ ആൽക്കഹോൾ സാന്ദ്രതയിൽ, എത്തനോൾ ജല തന്മാത്രകൾക്ക് ചുറ്റും പിരമിഡ് ആകൃതിയിലുള്ള ഘടനകൾ സ്വീകരിക്കും. എത്തനോളിന്റെ സാമീപ്യം മുലായം ബിയർ വിവിധ കാലാവസ്ഥയിൽ വിവിധ സാന്ദ്രതകൾ സ്വീകരിക്കുകയും, കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലേക്ക് മാറുകയും ചെയ്യുന്നു

5% മുതൽ 11% വരെ ആൽക്കഹോൾ സാന്ദ്രതയുള്ള പാനീയങ്ങൾ 41°F (5°C)-ൽ വിളമ്പുമ്പോൾ ഘടനകളിൽ ശ്രദ്ധേയമായ വർദ്ധനവ് പ്രകടമാകും. ലൈറ്റ് ബിയറിൽ സാധാരണയായി നാല് ശതമാനം മുതൽ അഞ്ച് ശതമാനം വരെ ആൽക്കഹോൾ അടങ്ങിയിട്ടുണ്ട്, അതേസമയം റെഗുലർ, ക്രാഫ്റ്റ് ബിയറുകളിൽ അഞ്ച് ശതമാനം മുതൽ 10 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയിട്ടുണ്ട്.

ബിയർ കുടിച്ചാൽ

ഇന്ന് വിസ്‌ക്കി, റം എന്നിവയെ അപേക്ഷിച്ച് ബിയര്‍ കഴിച്ചാല്‍ ആരോഗ്യത്തിന് ഒരു പ്രശ്‌നവും ഇല്ല, ശരീരത്തില്‍ ഡീഹൈഡ്രേഷന്‍ സംഭവിക്കുകയില്ല എന്നെല്ലാം വാദിക്കുന്നവരും വിശ്വസിക്കുന്നവരും ചില്ലറയല്ല. പലപ്പോഴും ബിയര്‍ ഒരു ഹെല്‍ത്തി ആയിട്ടുള്ള ഡ്രിങ്ക് പോലെ കരുതുന്നവരും കുറവല്ല.

എന്നാല്‍, വേനല്‍കാലത്ത് ശരീരം തണുപ്പിക്കാന്‍ ബിയര്‍ കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, സത്യത്തില്‍ ബിയര്‍ ശരീരത്തെ ആ കുടിച്ച് തീര്‍ക്കുന്ന സമയം വരെ മാത്രമാണ് തണുപ്പിക്കുന്നത്. സത്യത്തില്‍ ബോഡി ഹീറ്റ് ക്രമാതീതമായി വര്‍ദ്ധിപ്പിക്കുകയും മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടുകയുമാണ് ഉണ്ടാവുക.

​കൂടാതെ, ബിയര്‍ കുടിക്കുമ്പോള്‍ സാധാരണയില്‍ കൂടുതലായി മൂത്രം ഒഴിക്കുകയുംഅതിനാല്‍ തന്നെ ഇത് വഴി കൂടുതല്‍ നിര്‍ജലീകരണം സംഭവിക്കുകയും ചെയ്യുന്നു. നിര്‍ജലീകരണം മാത്രമല്ല, ശരീരത്തിലെ ചൂട് ക്രമാതീതമായി വര്‍ദ്ധിക്കുന്നതിനും ഇത് ഒരു കാരണമാണ്.

ബിയര്‍ കുടിക്കുന്നത് ക്ഷീണം, പേശികള്‍ക്ക് വേദന, ഹൈപ്പര്‍ ടെന്‍ഷന്‍, പ്രമേഹം എന്നിവയിലേയ്ക്കും നയിക്കുന്നുണ്ട്. ചിലര്‍ വെറും വയറ്റില്‍ ബിയര്‍ കുടിക്കും. ഇത്തരത്തില്‍ വെറും വയറ്റില്‍ ബിയര്‍ കുടിക്കുമ്പോള്‍ വയര്‍ നിറഞ്ഞത് പോലെ അനുഭവപ്പെടും. എന്നാല്‍, ഇത് ബ്ലഡ് പ്രഷര്‍ വര്‍ദ്ധിപ്പിക്കുകയും, ചൂട് പെട്ടെന്ന് വര്‍ദ്ധിക്കുന്നതിലേയ്ക്കും സ്‌ട്രോക്ക് പോലെയുള്ള അസുഖങ്ങളിലേയ്ക്കും നയിക്കുന്നുണ്ട്.

​നിങ്ങള്‍ ബിയര്‍ കുടിച്ച് എസിയില്‍ തന്നെ ഇരുന്നാല്‍ ഒരു പക്ഷേ, നിങ്ങള്‍ക്ക് ചൂട് അനുഭവപ്പെടുകയില്ല. എന്നാല്‍, നിങ്ങള്‍ വീണ്ടു പുറത്തേക്ക് ഇറങ്ങിയാല്‍ ശരീരം നല്ലപോലെ വിയര്‍ക്കുകയും, മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ അമിതമായി ചൂട് അനുഭവപ്പെടാനും ആരംഭിക്കും.

ചിലര്‍ക്ക് നല്ല കടുത്ത തലവേദനയും അമിതമായി ക്ഷീണവും ദാഹവും അനുഭവപ്പെടാറുണ്ട്. ഇത് ചിലപ്പോള്‍ ഒരു ദിവസം മുഴുവന്‍ നീണ്ട് നില്‍ക്കാനുള്ള സാധ്യതയും കുറവല്ല. എത്ര വെള്ളം കുടിച്ചാലും വീണ്ടും വീണ്ടും കുടിക്കാനുള്ള ത്വര നിങ്ങളില്‍ വര്‍ദ്ധിക്കും.

ശരീരത്തില്‍ നല്ലപോലെ നിര്‍ജലീകരണം ഉണ്ടാകും. അതിനാല്‍, വേനല്‍ക്കാലത്ത് പരമാവധി ബിയര്‍ കുടിക്കാതിരിക്കുന്നതാണ് നല്ലത്. ശരീരത്തെ മൊത്തത്തില്‍ ഡൗണ്‍ ആക്കാന്‍ ബിയര്‍ കാരണമാകുന്നു. കൂടാതെ, ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിക്കാനും തോന്നുകയും ചെയ്യും. ഇതും ശരീരത്തില്‍ നിന്നും വെള്ളത്തിന്റെ അംശം ഇല്ലാതാക്കുന്നതിന് ഒരു പ്രധാന കാരണമാണ്.