നമ്മൾ വിചാരിച്ചതുപോലെയൊരു പാമ്പല്ല രാജവെമ്പാല; നിർണായക കണ്ടെത്തൽ

  1. Home
  2. Lifestyle

നമ്മൾ വിചാരിച്ചതുപോലെയൊരു പാമ്പല്ല രാജവെമ്പാല; നിർണായക കണ്ടെത്തൽ

cobra


നാം ധാരാളം കാണാറുള്ള പാമ്പാണ് രാജവെമ്പാല. 19 അടിയോളം നീളവും, വിടർത്തിയ പത്തിയുമായി ഗാംഭീര്യത്തോടുകൂടി നിൽക്കാറുള്ള ഈ പാമ്പ് ഇനത്തിന് അതിന്റെ ഗൗരവം കൊണ്ടുതന്നെയാകും പാമ്പുകളിലെ രാജപദവി ലഭിച്ചത്. രാജൻ എന്നും മറ്റും നമ്മൾ മലയാളികളിലെ പുതുതലമുറ രാജവെമ്പാലയെ ബഹുമാനത്തോടെ വിളിക്കുന്ന വീഡിയോകളും ചിത്രങ്ങളും പലപ്പോഴും സൈബർ പ്ളാ‌റ്റ്‌ഫോമുകളിൽ കാണാം.

ഒരേയൊരു സ്‌പീഷീസാണ് രാജവെമ്പാല എന്നാണ് ഇതുവരെയുള്ള വിശ്വാസം. Ophiophagus hannah എന്ന ജനുസിൽ പെട്ടതാണ് എന്നാണ് 185 വർഷമായുള്ള വിശ്വാസംയി ഇങ്ങനെയാണ് കരുതിപ്പോന്നത്. എന്നാലിപ്പോൾ കർണാടകയിലെ കലിംഗ ഫൗണ്ടേഷൻ നടത്തിയ പഠനത്തിൽ നാലോളം സ്‌പീഷീസുകളിൽ പെട്ട രാജവെമ്പാലകളുണ്ടെന്ന് കണ്ടെത്തി.2012ൽ ആരംഭിച്ച ഇവയുടെ സ്‌പീഷിസുകളെക്കുറിച്ചുള്ള പഠനത്തിൽ നിർണായക കണ്ടെത്തലാണ് ഉണ്ടായിട്ടുള്ളത്.

നാല് തരം രാജവെമ്പാലകളാണുള്ളതെന്ന് ഗവേഷണ തലവൻ പി.ഗൗരി ശങ്കർ പറഞ്ഞു. ബ്രിട്ടീഷ് നാച്ചുറലിസ്‌‌റ്റ് തോമസ് കാന്റോർ 1836ൽ ആണ് രാജവെമ്പാലയെ ഒരേ സ്‌പീഷിസായി കണ്ടെത്തിയത്. തെക്കുപടിഞ്ഞാറേ ഇന്ത്യയിൽ ഉള്ളരാജവെമ്പാലയാണ് ആദ്യ ഇനം, വടക്കുകിഴക്കേ ഇന്ത്യ, കിഴക്കൻ പാകിസ്ഥാൻ, ഇന്ത്യ-ചൈന അതിർത്തി, ആൻഡമാൻ എന്നിവിടങ്ങളിൽ ഉള്ളത് ആദ്യ ഇനമാണ്.

മലായ് പെനിൻസുല, മലേഷ്യൻ ഇന്തോനേഷ്യൻ വിഭാഗം മറ്റൊരു വിഭാഗമാണ്. 40 വലയങ്ങൾ മാത്രം ശരീരത്തിലുള്ള, പാമ്പുകളെ പിടികൂടി കൊല്ലുന്ന പശ്ചിമഘട്ട രാജവെമ്പാലകൾ. 50 മുതൽ 70 വലയങ്ങളുള്ള രാജവെമ്പാലകളുമുണ്ട്. സുൻഡ ദ്വീപിലെ രാജവെമ്പാലയ്‌ക്ക് 70 ലധികം വലയമുണ്ട്. എന്നാൽ ഫിലിപ്പൈൻസിൽ കാണപ്പെടുന്ന രാജവെമ്പാലയ്‌ക്ക് വലയങ്ങളില്ല.

നിലവിൽ രാജവെമ്പാലയുടെ കടിയേറ്റാൽ നൽകാൻ ഒരു ആന്റിവെനം മാത്രമേ ഉള്ളൂ. പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ മേഖല തിരിച്ച് പ്രത്യേക ആന്റിവെനം നിർമ്മിക്കേണ്ടി വരും.