സിങ്ക് ബ്ലോക്കായോ?; മിനിട്ടുകൾക്കുള്ളിൽ ശരിയാക്കാം

  1. Home
  2. Lifestyle

സിങ്ക് ബ്ലോക്കായോ?; മിനിട്ടുകൾക്കുള്ളിൽ ശരിയാക്കാം

sink


അടുക്കളയിൽ പെട്ടെന്ന് അഴുക്ക് പിടിക്കുന്ന ഒന്നാണ് സിങ്ക്. ഇടയ്ക്കിടെ നല്ലപോലെ വൃത്തിയാക്കിയില്ലെങ്കിൽ ദുർഗന്ധവും സിങ്കിൽ നിന്ന് വരാറുണ്ട്. പാത്രങ്ങൾ കഴുകാനും മീൻ മുറിക്കാനുമെല്ലാം നാം സിങ്ക് ഉപയോഗിക്കുന്നു. അതിനാൽ തന്നെ സിങ്ക് പെട്ടെന്ന് അഴുക്ക് പിടിക്കുന്നു. ഇത് മാത്രമല്ല ഇടയ്ക്ക് സിങ്ക് അടഞ്ഞ് പോകുകയും ചെയ്യും.

പിന്നെ അഴുക്കും വെള്ളവും കെട്ടിനിന്ന് വീട്ടിൽ ദുർഗന്ധം പരക്കും. ഭക്ഷണാവശിഷ്ടങ്ങൾ അടഞ്ഞിരുന്നാണ് സിങ്ക് ബ്ലോക്കാകുന്നത്. ഇത്തരത്തിൽ സിങ്ക് അടഞ്ഞാൽ പലരും പ്ലംബറെയാണ് ശരിയാക്കാൻ വിളിക്കുന്നത്. പ്ലംബറെ വിളിച്ച് കാശ് കളയാതെ നിങ്ങൾക്ക് തന്നെ അത് ശരിയാക്കാൻ കഴിയും. അതിന് ചില പൊടിക്കെെകൾ നോക്കിയാലോ?

വാഷിംഗ് സോഡ

കുറച്ച് വാഷിംഗ് സോഡ തിളച്ച വെള്ളത്തിൽ ചേർത്ത് സിങ്കിലേക്ക് ഒഴിക്കുക. ശേഷം ഒരു 30 മിനിട്ട് കഴിഞ്ഞ് അൽപം ചൂട് വെള്ളം ഒഴിച്ച് കഴുകിയാൽ മതി, സിങ്ക് വൃത്തിയാകുന്നു.

വിനാഗിരി

ബേക്കിംഗ് സോഡയും വിനാഗിരിയും സിങ്ക് വൃത്തിയാക്കാൻ നല്ലതാണ്. അരക്കപ്പ് ബേക്കിംഗ് സോഡ ഡ്രെയിനിലേക്ക് ഇടുക. ശേഷം അരക്കപ്പ് വിനാഗിരി ഒഴിക്കുക. ഇത് 15 മിനിട്ട് അങ്ങനെ തന്നെ വയ്ക്കണം. എന്നിട്ട് ചൂടുവെള്ളത്തിൽ കഴുകാം.

ബ്ലീച്ചിംഗ് പൗഡർ

സിങ്ക് അടയുന്നത് തടയാനും അഴുക്ക് വൃത്തിയാക്കാനും ബ്ലീച്ചിംഗ് പൗഡർ വളരെ നല്ലതാണ്. കുറച്ച് ബ്ലീച്ചിംഗ് പൗഡർ ‌ എടുത്ത് സിങ്കിന് ഉള്ളിലും ഡ്രെയിനിലും ഇടുക. ഒരു 15 മിനിട്ട് കഴിഞ്ഞ് ചെറിയ ചൂടുവെള്ളം ഉപയോഗിച്ച് അത് കഴുകി കളയാം. ഇത് അടഞ്ഞ സിങ്ക് തുറക്കാൻ സഹായിക്കുന്നു.