അടുക്കളയിലെ സിങ്കിൽ നിന്നും വെള്ളം പോകുന്നില്ലേ?; പ്ലമ്പറെ വിളിക്കണ്ട, ചില പൊടിക്കൈകളുണ്ട്

  1. Home
  2. Lifestyle

അടുക്കളയിലെ സിങ്കിൽ നിന്നും വെള്ളം പോകുന്നില്ലേ?; പ്ലമ്പറെ വിളിക്കണ്ട, ചില പൊടിക്കൈകളുണ്ട്

kitchen-sink


അടുക്കളയിലെ സിങ്കിൽ നിന്നും വെള്ളം പോകുന്നില്ലെങ്കിൽ അടുക്കളയുടെ വൃത്തി മൊത്തത്തിൽ ഇല്ലാതാകും. വേയ്സ്റ്റ് വെള്ളം കെട്ടിക്കിക്കുന്നത് മൂലം ദുർഗന്ധം വരാനും ഇത് കാരണമാകുന്നു. കൂടാതെ, പാറ്റ, എലി എന്നിവയുടെ ശല്യം വർദ്ധിക്കാനും ഇത് കാരണമാകാറുണ്ട്. ചിലർ കോൽ ഇട്ട് കുത്തി, തടസ്സം നീക്കം ചെയ്യാൻ നോക്കും. ആദ്യത്തെ തവണ ഇത് ഫലപ്രദമാകും. എന്നാൽ, ദിവസങ്ങൾ കഴിയുംതോറും ഇത് വേണ്ടത്ര ഫലപ്രദമാകണമെന്നില്ല. വെള്ളക്കെട്ട് രൂക്ഷമാകാനും, അവസാനം സിങ്കിൽ നിന്നും വെള്ളം കോരി നീക്കേണ്ട അവസ്ഥയും നിങ്ങൾക്ക് വന്നേക്കാം. 

ഈ പ്രതിസന്ധി ഒഴിവാക്കാൻ ചില പൊടിക്കൈകളുണ്ട്. പ്ലമ്പറെ വിളിക്കാതെ തന്നെ, വീട്ടിലെ ചില സാധനങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് സിങ്കിലെ ബ്ലോക്ക് ഇല്ലാതാക്കാൻ സാധിക്കും. ഇതിനായി ചെയ്യേണ്ടത് എന്തെല്ലാമെന്ന് നോക്കാം. 

വിനാഗിരി- ബേക്കിംഗ് സോഡ 
സിങ്ക് ക്ലീൻ ചെയ്‌തെടുക്കാൻ നമ്മൾ ബേക്കിംഗ് സോഡ ഉപയോഗിക്കാറുണ്ട്. ഇതേ ബേക്കിംഗ് സോഡ ഉപയോഗിച്ച് സിങ്കിലെ ബ്ലോക്കും നീക്കം ചെയ്യാൻ സാധിക്കുന്നതാണ്. ഇതിനായി ഒരു കപ്പ് ബേക്കിംഗ് സോഡ എടുക്കുക. ഇതിലേയ്ക്ക് ഒരു കപ്പ് വിനാഗിരിയും ചേർക്കുക. 

ആദ്യം സിങ്കിലേയ്ക്ക് ഒരു കപ്പ് ചൂടുവെള്ളം ഒഴിക്കണം. അതിനുശേഷം ഈ മിശ്രിതം ഒഴിക്കുക. അതിനുശേഷം സിങ്ക് മൂടി വെയ്ക്കണം. ഒരു 10-15 മിനിറ്റ് കഴിയുമ്പോൾ സിങ്ക് തുറക്കുക. ബ്ലോക്കെല്ലാം മാറിയിട്ടുണ്ടാകും. അതിനുശേഷം കുറച്ച് ചൂടുവെള്ളം ഒഴിച്ച് സിങ്ക് കഴുകി എടുക്കണം. പിന്നീട് സാധാരണപോലെ നിങ്ങൾക്ക് സിങ്ക് ഉപയോഗിക്കാവുന്നതാണ്. 

കൊക്ക-കോള 
കൊക്ക- കോള ഉപയോഗിച്ച് ബ്ലോക്കായ സിങ്ക് ക്ലീൻ ചെയ്‌തെടുക്കാൻ സാധിക്കുന്നതാണ്. കൊക്കകോളയിൽ കാർബൺഡൈ ഓക്‌സൈഡ് അടങ്ങിയിരിക്കുന്നു. ഇത് മാലിന്യങ്ങൾ ദഹിപ്പിച്ച് ഇല്ലാതാക്കുന്നതിന് സഹായിക്കും. അതിനാൽ സിങ്കിലേയ്ക്ക് ഒരുകുപ്പി കൊക്ക കോള വാങ്ങി ഒഴിക്കുക. 10-15 മിനിറ്റ് കഴിയുമ്പോൾ സിങ്കിലെ ബ്ലോക്കെല്ലാം മാറുന്നതായിരിക്കും. അതിനുശേഷം നല്ലപോലെ കഴുകി ഉപയോഗിക്കാവുന്നതാണ്.

ബേക്കിംഗ് സോഡ-ഉപ്പ് 
ബേക്കിംഗ് സോഡയും ഉപ്പും ചേർത്ത് തയ്യാറാക്കുന്ന മിശ്രിതം ഉപയോഗിച്ചും സിങ്കിലെ ബ്ലോക്ക് അകറ്റാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ, ഒരു കപ്പ് ബേക്കിംഗ് സോഡ എടുക്കുക. ഇതിലേയ്ക്ക് ഒരു കപ്പ് ഉപ്പും ചേർത്ത് മിക്‌സ് ചെയ്യണം. വേണമെങ്കിൽ കുറച്ച് നാരങ്ങനീരും ചേർക്കാവുന്നതാണ്. ഇത് പവർ കൂട്ടാൻ സഹായിക്കും. അതിനുശേഷം ഇത് സിങ്കിലേയ്ക്ക് ഒഴിക്കുക. 10-15 മിനിറ്റ് കഴിയുമ്പോൾ സിങ്കിലെ ബ്ലോക്ക് മാറുന്നതായിരിക്കും. 

മേൽ പറഞ്ഞ ഓരോ മിശ്രിതവും സിങ്കിൽ ഇട്ട് 10 അല്ലെങ്കിൽ 15 മിനിറ്റിന് ശേഷം മാത്രമേ സിങ്ക് പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കാൻ പാടുള്ളൂ. ഇല്ലെങ്കിൽ, നിങ്ങൾ ചേർത്ത മിശ്രിതം വേഗത്തിൽ ഒലിച്ച് പോവുകയും, സിങ്കിലെ തടസ്സം പൂർണ്ണമായും മാറാതിരിക്കുന്നതിന് ഇത് കാരണാവുകയും ചെയ്യും. സിങ്കിൽ ബ്ലോക്ക് വരുന്നതിനേക്കാൾ നല്ലതാണ്, ബ്ലോക്ക് വരാതിരിക്കാൻ ശ്രദ്ധിക്കുന്നത്. ഭക്ഷണാവശിഷ്ടങ്ങൾ പരമാവധി സിങ്കിൽ കളയാതിരിക്കാൻ ശ്രദ്ധിക്കുക. സിങ്ക് കഴുകി വൃത്തിയാക്കാനും മറക്കരുത്. വൃത്തിയിൽ സൂക്ഷിക്കുന്നത്, പാറ്റ, ഒച്ച് എന്നിവ സിങ്കിൽ കയറാതിരിക്കാൻ സഹായിക്കും.