ലോകത്തിലെ ഏറ്റവും വലിയ കുടുംബം: 39 ഭാര്യമാർ, 94 മക്കൾ, 36 പേരക്കുട്ടികൾ

  1. Home
  2. Lifestyle

ലോകത്തിലെ ഏറ്റവും വലിയ കുടുംബം: 39 ഭാര്യമാർ, 94 മക്കൾ, 36 പേരക്കുട്ടികൾ

MIZORAM


ലോകം അണുകുടുംബ വ്യവസ്ഥയിൽ സഞ്ചരിക്കുന്പോൾ മിസോറാമിലെ സിയോണ ചാനയുടെ കുടുംബം എല്ലാവർക്കും അദ്ഭുതമാണ്. ആ കുടുംബത്തിൽ 181 അംഗങ്ങളുണ്ട്. സിയോണ ചാനയ്ക്ക് 39 ഭാര്യമാരുണ്ട്. 94 കുട്ടികളും. മിസോറാമിലെ ബക്തവാങ് ഗ്രാമത്തിലെ ഒരു വലിയ വീട്ടിലാണ് ഇവരെല്ലാവരും താമസിക്കന്നത്.  ചാനയുടെ കുടുംബത്തിൽ മക്കളുടെ ഭാര്യമാരും 36 പേരക്കുട്ടികളും ഉൾപ്പെടുന്നു. 

2011ൽ 76-ാം വയസിൽ സിയോണ ചാന അന്തരിച്ചു. നൂറോളം മുറികളുള്ള നാലുനില വീട്ടിലാണ് കുടുംബം താമസിക്കുന്നത്. കാലക്രമേണ, ചാനയുടെ വീട് ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറി. 

ആദ്യ വിവാഹം കഴിക്കുന്പോൾ സിയോണ ചാനയുടെ പ്രായം 17 വയസായിരുന്നു. പന്ത്രണ്ടു മാസത്തിനുള്ളിൽ 10 വിവാഹം കഴിച്ച "വിവാഹശ്രീമാൻ' കൂടിയാണ് ചാന. ഭാര്യമാർ തമ്മിൽ കലഹമോ മരുമക്കളുടെ വക അമ്മായിയമ്മപ്പോരോ ഇവിടെയില്ല എന്നതാണ് അദ്ഭുതപ്പെടുത്തുന്ന കാര്യം.

പല പ്രായത്തിലുള്ള കുടുംബാംഗങ്ങൾ സ്നേഹബഹുമാനസഹകരണങ്ങളോടെ ജീവിക്കുന്നു. ചാനയുടെ കിടപ്പുമുറിക്ക് സമീപം ഭാര്യമാർ ഒരു ഡോർമിറ്ററി പങ്കിട്ടിരുന്നതായി റിപ്പോർട്ട്. എന്നാല്‍ സിയോണയ്ക്ക് തനിച്ചു വലിയ മുറിയുണ്ട്. ഭാര്യമ്മാര്‍ ഊഴം വെച്ചാണ് സിയോണയ്ക്കൊപ്പം കഴിയുക.  വലിയ ഡൈനിംഗ് ഹാളിൽ ഒന്നിച്ചിരുന്നാണ് ഭക്ഷണം കഴിക്കുക.

സിയോണയുടെ ആദ്യ ഭാര്യ സത്ത്യന്ഗിയാണ് കുടുംബത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്. എല്ലാവരും ചിട്ടയോടു ഇവിടെ കഴിയണം എന്നതും ഇവരുടെ നിയമമാണ്. ഈ കുടുംബത്തിനു ആവശ്യമായ ആഹാരം ഉണ്ടാക്കുന്നതും രസകരമാണ്.   99 കിലോ വരെ ഒരു ദിവസം  ഉപയോഗിക്കേണ്ടി വരാറുണ്ട്. ഒരു നേരത്തെ ആഹാരത്തിനു 30 കോഴികളെ വരെ കറി വയ്ക്കേണ്ടി വരാറുണ്ട്.  59 കിലോ കിഴങ്ങാണ്‌ വൈകുന്നേരത്തെ ആഹാരത്തിനു വേണ്ടി മാത്രം വേണ്ടി വരിക. ഭക്ഷണകാര്യത്തിൽ ഈ കുടുംബം ഏറെക്കുറെ സ്വയംപര്യാപ്തമാണ്. അതിനായി വീടിനോട് ചേർന്നുള്ള വിശാലമായ കൃഷിത്തോട്ടത്തിൽ പച്ചക്കറികൃഷി ചെയ്യുന്നു. കോഴി, പന്നി വളർത്തൽ എന്നിവയുമുണ്ട്. 

കുടുംബത്തിലെ എല്ലാ പുരുഷന്‍മാരും മരപ്പണിക്കാരാണ്. ഇവർക്കായി വീടിനോട്‌ ചേര്‍ന്നുതന്നെ മരപ്പണിശാലകളും കുട്ടികൾക്കായി സ്‌കൂളും കളിക്കാൻ മൈതാനവുമുണ്ട്.

2011ൽ വേൾഡ് റെക്കോർഡ് അക്കാഡമി, 2011ൽ വാൾസ്ട്രീറ്റ് ജേർണൽ, 2019ൽ ലണ്ടൻ വേൾഡ് റെക്കോർഡ് എന്നിവ ചാനയുടെ കുടുംബത്തെ ലോകത്തിലെ ഏറ്റവും വലിയ കുടുംബമായി തെരഞ്ഞെടുത്തു.