ഇഡ്ഡലി ബാക്കി വന്നോ?, കളയേണ്ട; ഇതൊന്നു ചെയ്തുനോക്കൂ

  1. Home
  2. Lifestyle

ഇഡ്ഡലി ബാക്കി വന്നോ?, കളയേണ്ട; ഇതൊന്നു ചെയ്തുനോക്കൂ

idli


ഇഡ്ഡലി ബാക്കിയായാൽ മിക്ക വീടുകളിലും പിന്നീടിത് കളയാറാണ് പതിവ്. ഇതിലെ പ്രധാന കാരണം, ബാക്കിവരുന്ന ഇഡ്ഡലി പിന്നീട് മാർദ്ദവം നഷ്ടപ്പെട്ട് കല്ലിച്ചുപോകുന്നു എന്നതിലാണ്. ശരിയായ രീതിയിൽ ചൂടാക്കിയാൽ ഇഡ്ഡലി ശരിക്കും ഫ്രഷായി തന്നെ കിട്ടും. അത്തരത്തിൽ ഇഡ്ഡലി ചൂടാക്കേണ്ട മൂന്ന് മാർഗങ്ങൾ ആദ്യം പങ്കുവയ്ക്കാം. 

  • മമൈക്രോ വേവ് അവനുണ്ടെങ്കിൽ ഇത് വച്ച് ചൂടാക്കാം. ഇതിനകത്ത് വയ്ക്കാവുന്നൊരു പാത്രത്തിൽ ഇഡ്ഡലി വച്ച് ഇത് അവനകത്ത് വയ്ക്കുക. മറ്റൊരു ഗ്ലാസിൽ അൽപം വെള്ളവും എടുത്ത് കൂട്ടത്തിൽ വെറുതെ വയ്ക്കുക. 45-50 സെക്കൻഡ് കൊണ്ട് തന്നെ ഇഡ്ഡലി മാർദ്ദവമായി - ചൂടായി കിട്ടും. ഗ്ലാസിൽ വെള്ളം വയ്ക്കുന്നത് ഇത് അവനകത്തെ അന്തരീക്ഷത്തിൽ ഈർപ്പം നിർത്താനാണ്. ഇതോടെയാണ് ഇഡ്ഡലി നല്ലതുപോലെ മൃദുലമാകുന്നത്. 
  • ആവിപ്പാത്രത്തിലും ഇതുപോലെ ഇഡ്ഡലി ചൂടാക്കാവുന്നതാണ്. ഇഡ്ഡലി തട്ടിൽ തന്നെ വച്ച് താഴെ വെള്ളം വച്ച് നന്നായി മൂടി ചൂടാക്കിയെടുക്കാം. അതല്ലെങ്കിൽ സാധാരണ വലിയ പാത്രത്തിൽ വെള്ളം വച്ച് അതിന് മുകളിൽ സുഷിരങ്ങളുള്ള പാത്രം വച്ച് നന്നായി മൂടിയും ചൂടാക്കാം. 
  • പഴയ ഇഡ്ഡലി കൊണ്ട് കിടിലനൊരു വിഭവവും ഉണ്ടാക്കാം. ഇഡ്ഡലി ഉപ്പുമാവ്. ബാക്കിയായ ഇഡ്ഡലി ചെറുതായി പൊടിച്ചുവയ്ക്കണം. ഓർക്കുക തണുത്ത ഇഡ്ഡലിയാണ് ഇതിന് എടുക്കേണ്ടത്. ഒരു പാനിൽ എണ്ണ ചൂടാക്കി കടുകും ചുവന്ന മുളകും ഇട്ട് വറുത്ത ഉടനെ ഇതിലേക്ക് അൽപം ക്യാരറ്റ് ചെറുതായി അരിഞ്ഞത്, ഗ്രീൻ പീസ്, തക്കാളി ചെറുതായി അരിഞ്ഞത്, കൂട്ടത്തിൽ ഉപ്പ് എന്നിവ ചേർക്കുക. ഇതൊന്ന് പാകമാകുമ്പോൾ വെള്ളമൊഴിച്ചുകൊടുക്കാം. വെള്ളം ഇഡ്ഡലിക്ക് അനുസരിച്ച് പാകത്തിനേ എടുക്കാവൂ. ഇത് തിളയ്ക്കുമ്പോൾ ഇഡ്ഡലി പൊടിച്ചുവച്ചത് ചേർക്കുക. വെള്ളം പറ്റി ഉപ്പുമാവ് സെറ്റാകുമ്പോൾ തീ കെടുത്തി വാങ്ങാം. നല്ല തേങ്ങാ ചട്ണി തന്നെയാണ് ഇതിനും യോജിച്ച കോംബോ.