ബാക്കിയുള്ള ചോറ് മതി; നല്ല ലെയർ പൊറോട്ട തയാറാക്കാം

  1. Home
  2. Lifestyle

ബാക്കിയുള്ള ചോറ് മതി; നല്ല ലെയർ പൊറോട്ട തയാറാക്കാം

PAROTTA


ഉച്ചക്ക് ബാക്കിയുള്ള ചോറ് കൊണ്ട് നമുക്ക് നല്ല ലെയർ പൊറോട്ട് തയ്യാറാക്കാം. അതും വളരെ സോഫ്റ്റ് ആയി


ചേരുവകൾ
ചോറ്- 1 കപ്പ്
വെള്ളം - 1/2 കപ്പ്
മൈദ - 2 കപ്പ്
ഉപ്പ് - ആവശ്യത്തിന്
എണ്ണ - 1 ടീസ്പൂൺ

തയാറാക്കുന്ന വിധം
ആദ്യം 1 കപ്പ് ചോറ് മിക്‌സർ ജാറിൽ ഇട്ട് 1/2 കപ്പ് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കാവുന്നതാണ്. ശേഷം ഇതിലേക്ക് 2 കപ്പ് മൈദ മാവ് ചേർത്ത് പിന്നീട് ആവശ്യത്തിന് ഉപ്പും ചേർത്ത് അതിലേക്ക് കാൽക്കപ്പ് വെള്ളം ചേർത്ത് നല്ലതുപോലെ പേസ്റ്റ് രൂപത്തിൽ ആക്കിയെടുക്കുക. ഇത് വളരെയധികം സോഫ്റ്റ് ആയി മാറും എന്നതാണ് ഈ കുഴക്കുന്നത് കൊണ്ടുള്ള ഗുണം

അതിന് ശേഷം മിക്സ് ചെയ്ത മാവ് എല്ലാം കൂടു ഒരു പാത്രത്തിൽ ഇട്ട് അതിന് മുകളിൽ ഒരു ടീസ്പൂൺ എണ്ണ ഒഴിച്ച് ഒരു തുണി മുകളിലിട്ട് അരമണിക്കൂറോളം അടച്ച് വെക്കുക. അരമണിക്കൂറിനു ശേഷം കൈകളിൽ നല്ലതുപോലെ എണ്ണ തടവി രണ്ട് മിനിറ്റോളം നല്ലതുപോലെ വീണ്ടും കുഴച്ച് വെക്കുക

പിന്നീട് ഇത് പൊറോട്ടയുടെ പരുവത്തിൽ ഉരുളകളാക്കുക. ശേഷം അൽപം മൈദാ മാവ് ടേബിളിൽ വിതറി മാവ് എടുത്ത് പരത്തി പതുക്കെ പരത്തിയെടുക്കുക.ത പിന്നീട് ദോശക്കല്ല് അടുപ്പിൽ വെച്ച് പരത്തിയ പൊറോട്ട ഗോൾഡൻ ബ്രൗൺ നിറമാവുന്നത് വരെ ചുട്ടെടുക്കുക. ശേഷം വാങ്ങി വെച്ച് നല്ലതു പോലെ അടിച്ചെടുക്കുക