ചെറുനാരങ്ങ തീരെ ചെറുതല്ല; ​ഗുണങ്ങളിൽ ഏറെ മുന്നിലാണ്

  1. Home
  2. Lifestyle

ചെറുനാരങ്ങ തീരെ ചെറുതല്ല; ​ഗുണങ്ങളിൽ ഏറെ മുന്നിലാണ്

lemon


ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടി സംരക്ഷണത്തിനുമെല്ലാം ചെറുനാരങ്ങ വളരെ നല്ലതാണ് .വൈറ്റമിന്‍ സി അടക്കമുള്ള ധാരാളം വൈറ്റമിനുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഇവയില്‍ കലോറി വളരെ കുറവാണ്. 100 ഗ്രാം നാരങ്ങയില്‍ അടങ്ങിയിരിക്കുന്നത് വെറും 29 കലോറിയാണ്.

ദഹനക്കേടിന് നാരങ്ങ ഉപയോഗിക്കാം . ഭക്ഷണത്തിന് മുകളില്‍ കുറച്ച്‌ നാരങ്ങ നീര് പിഴിഞ്ഞൊഴിക്കുക. ദഹനക്കേടിനുള്ള ഏറ്റവും പ്രചാരമുള്ള പരിഹാരമാണിത്. സലാഡിന് മുകളില്‍ ഒഴിക്കുക അല്ലെങ്കില്‍ ഒരു ഗ്ലാസ് സോഡയിലോ ചെറുചൂടുള്ള വെള്ളത്തിലോ ചേർത്ത് ഉപയോഗിക്കാം.

നാരങ്ങ തൊലികള്‍ ഒരുപോലെ ആരോഗ്യകരമാണെന്നും പഠനങ്ങള്‍ പറയുന്നു. ഫ്രീ റാഡിക്കലുകള്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ്, പ്രവർത്തനരഹിതമായ തൈറോയ്ഡ് ഗ്രന്ഥി എന്നിവയ്ക്കെതിരെ പോരാടുന്ന ആന്റിഓക്‌സിഡന്റുകളും നാരങ്ങയില്‍ അടങ്ങിയിരിക്കുന്നു. ചെറുനാരങ്ങ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്.

വെറ്റമിൻ സി ധാരളം ഉള്ളത് കൊണ്ടുതന്നെ രോ​ഗങ്ങളെ ചെറുക്കാൻ സഹായിക്കുന്നു. തലയിലെ താരനെ ചെറുക്കാനും ഉപയോ​ഗിക്കുന്നു. നാരങ്ങ നീര് കുളിക്കാൻ എടുക്കുന്ന വെള്ളത്തിൽ പിഴിഞ്ഞ് ഒഴിച്ചാൽ വിയർപ്പിന്റെ ദുർ​ഗന്ധം അകന്ന് നിൽക്കും.