സോഷ്യൽ മീഡിയയിലെ 'ലോ കോർട്ടിസോൾ' ട്രെൻഡ്: അറിയേണ്ട കാര്യങ്ങൾ

  1. Home
  2. Lifestyle

സോഷ്യൽ മീഡിയയിലെ 'ലോ കോർട്ടിസോൾ' ട്രെൻഡ്: അറിയേണ്ട കാര്യങ്ങൾ

low cortisol trend


ഇൻസ്റ്റഗ്രാമിലും ടിക് ടോക്കിലും തരംഗമായിക്കൊണ്ടിരിക്കുന്ന പുതിയ ജീവിതശൈലി ട്രെൻഡാണ് 'ലോ കോർട്ടിസോൾ ട്രെൻഡ്' (Low Cortisol Trend). മാനസികസമ്മർദ്ദമുണ്ടാകുമ്പോൾ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന 'സ്ട്രെസ് ഹോർമോൺ' ആയ കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന രീതിയിൽ ജീവിതചര്യകളെ ക്രമീകരിക്കുകയാണ് ഈ ശൈലിയിലൂടെ ചെയ്യുന്നത്. സമ്മർദ്ദം ഉണ്ടാക്കുന്ന വ്യക്തികളിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും അകന്ന് ശാന്തവും സമാധാനപരവുമായ ജീവിതശൈലി നയിക്കാൻ ഈ ട്രെൻഡ് പ്രോത്സാഹിപ്പിക്കുന്നു.

ശരീരത്തിന് കൂടുതൽ ആയാസമുണ്ടാക്കുന്ന കഠിന വ്യായാമങ്ങൾക്ക് പകരം യോഗ, പൈലേറ്റ്സ്, നടപ്പ്, സൈക്ലിങ് തുടങ്ങിയ 'ലോ കോർട്ടിസോൾ വർക്കൗട്ടുകൾ' ചെയ്യുക, നെഗറ്റിവിറ്റി ഒഴിവാക്കി പോസിറ്റീവായി ജീവിക്കുന്ന 'സ്ലോ ലിവിങ്' ശീലമാക്കുക എന്നിവയാണ് ഇതിന്റെ പ്രധാന ഭാഗങ്ങൾ.

ഇതുമായി ബന്ധപ്പെട്ട മീമുകളും ഡാൻസുകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ടെങ്കിലും, കഠിന വ്യായാമങ്ങൾ പൂർണ്ണമായി ഒഴിവാക്കുന്നത് ശരിയല്ലെന്നും ഇത്തരം ലൈഫ് സ്റ്റൈൽ ട്രെൻഡുകൾ പിന്തുടരുമ്പോൾ കൃത്യമായ ധാരണ പുലർത്തണമെന്നും ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.