സെക്‌സില്‍ ആനന്ദം കണ്ടെത്താന്‍ സാധിക്കണം; ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് ദമ്പതികള്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം
ലൈംഗികബന്ധത്തില്‍ താല്‍പര്യം നഷ്ടമായെന്നു തോന്നുന്നുണ്ടോ ? വെറുതെ ഒരു ചടങ്ങു കഴിക്കലായി മാത്രം സെക്‌സിനെ കണ്ടിട്ട് കാര്യമില്ല. ദമ്പതികള്‍ക്ക് ഇരുവര്‍ക്കും ആസ്വദിക്കാന്‍ സാധിച്ചാല്‍ മാത്രമേ സെക്‌സില്‍ ആനന്ദം കണ്ടെത്താന്‍ സാധിക്കൂ. ഓരോരുത്തരുടെയും പ്രതീക്ഷയുടെയും ആഗ്രഹത്തിന്റെയും അടിസ്ഥാനത്തിലാണു സംതൃപ്തി ലഭിക്കുന്നത്. എന്നാല്‍ ലൈംഗികബന്ധത്തിന്റെ രസം കെടുത്തുന്ന ചില സംഗതികളുണ്ട്.
- വ്യായാമക്കുറവും ഭക്ഷണശീലങ്ങളും തന്നെയാണ് ക്ഷീണത്തിനു പ്രധാന കാരണം. ഉറക്കക്കുറവും ക്ഷീണം കൂട്ടും.
- അമിത സ്ട്രെസ് നിങ്ങളുടെ സെക്‌സ് ലൈഫിനെയും ബാധിക്കും. സ്ട്രെസ് ഹോര്‍മോണ്‍ ശരീരത്തില്‍ വര്‍ധിച്ചാല്‍ അത് മൊത്തത്തിലുള്ള ജീവിതത്തെ പ്രതികൂലമായി ബാധിക്കും. കോര്‍ട്ടിസോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കാന്‍ സ്ട്രെസ് കാരണമാകും. ഇത് ലൈംഗികജീവിതത്തെ തകിടം മറിക്കും.
- വിഷാദരോഗം ലൈംഗികജീവിതത്തെ ബാധിക്കാറുണ്ട്. വിഷാദരോഗത്തിന് കഴിക്കുന്ന ആന്റി ഡിപ്രസന്റ് മരുന്നുകളും ലൈംഗികജീവിതത്തെ മെല്ലെയാക്കും.
- തൈറോയ്ഡ് ലെവലിലെ വ്യത്യാസങ്ങള്‍ സെക്‌സിനെ ബാധിക്കാം. ഹൈപ്പോതൈറോയ്ഡിസം ലൈംഗിക ഹോര്‍മോണ്‍ ഉല്‍പാദനത്തെ തടയും.
- അമിതവണ്ണവും വ്യായാമക്കുറവും സെക്‌സിന്റെ രസം കെടുത്തും. ഇത് ടെസ്റ്റോസ്റ്റിറോണ്‍, ഈസ്ട്രജന്‍ എന്നിവയുടെ അളവില്‍ വ്യത്യാസം വരുത്തും.
- അനാരോഗ്യ ആഹാരശീലങ്ങള്‍ ലൈംഗികജീവിതത്തെ തകര്‍ക്കും. ഫ്രൈ ചെയ്ത ആഹാരങ്ങള്‍, ഫാസ്റ്റ് ഫുഡ് എന്നിവ കഴിക്കുന്നത് കുറയ്ക്കുക.
- ശരീരത്തിലെ ജലാംശം നഷ്ടമാകുന്നതും ലൈംഗിക ജീവിതത്തെ ബാധിക്കും.
സ്ത്രീപുരുഷന്മാരുടെ ലൈംഗിക സന്തോഷങ്ങളെക്കുറിച്ചറിയാന്‍ യുകെയിലെ ഒരു പ്രമുഖ സെക്‌സ് ടോയ് കമ്ബനി ഒരു സര്‍വേ നടത്തി ‘സെക്ഷ്വല്‍ ഹാപ്പിനെസ്സ് സ്റ്റഡി 2019’ എന്നു പേരിട്ട ഈ സര്‍വേയിലെ രസകരങ്ങളായ ചില കണ്ടെത്തലുകളിതാ.
ലൈംഗിക ബന്ധത്തില്‍, പുരുഷന്മാരില്‍ പത്തില്‍ ഒന്‍പതു പേര്‍ക്കും രതിമൂര്‍ച്ഛ അനുഭവപ്പെടുമ്‌ബോള്‍ സ്ത്രീകളില്‍ പത്തില്‍ ഏഴുപേര്‍ക്കു മാത്രമാണ് ഇത് അനുഭവിക്കാനാകുന്നത്. യുകെ, യുഎസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ മൂവായിരം പേരില്‍ നിന്നാണ് ഈ നിഗമനത്തിലെത്തിയത്.
ലൈംഗികതയ്ക്കിടയില്‍ സെല്‍ഫ് കോണ്‍ഷ്യസ് ആകുന്നതിനെ വെറുക്കുന്നു എന്ന് 30 ശതമാനം സ്ത്രീകള്‍ അഭിപ്രായപ്പെട്ടു. അതുപോലെ പൂര്‍വകേളികള്‍ (foreplay) മതിയാകാത്തതും രതിമൂര്‍ച്ഛ ലഭിക്കാത്തതും ഇടയ്ക്ക് തടസ്സങ്ങള്‍ വരുന്നതും ഇഷ്ടപ്പെടുന്നില്ല എന്നും സ്ത്രീകള്‍ അഭിപ്രായപ്പെട്ടു.
പൂര്‍വകേളികള്‍ മതിയാകാത്തത് സ്ത്രീകളില്‍ വലിയ നിരാശയാണ് ഉണ്ടാക്കുന്നത്. പ്രധാനഭക്ഷണത്തിനു മുന്‍പ് നല്‍കുന്ന ഒരു അപ്പിറ്റൈസര്‍ പോലെയാണത്. ലൈംഗികത സന്തോഷം നിറഞ്ഞതാകാന്‍ പൂര്‍വകേളികള്‍ക്കായി സമയവും ഊര്‍ജ്ജവും ചെലവഴിക്കേണ്ടത് വളരെ പ്രധാനമാണ്.
ഒരു സ്ത്രീക്ക് പ്രസവശേഷം തന്റെ ശരീരത്തെക്കുറിച്ച് അത്ര ആത്മവിശ്വാസം ഉണ്ടാകണമെന്നില്ല. താന്‍ എങ്ങനെയാണെന്ന ചിന്ത പലപ്പോഴും ഉണ്ടാകും. ഈ അഭംഗിയെപ്പറ്റി ഒരു സ്ത്രീയും പുരുഷനില്‍നിന്നു കേള്‍ക്കാന്‍ ആഗ്രഹിക്കില്ല. പുരുഷന്‍ നുണ പറഞ്ഞില്ലെങ്കിലും അവളെ കംഫര്‍ട്ടബിള്‍ ആക്കുകയും എല്ലാ അപൂര്‍ണതയോടും കൂടി അവളെ സ്‌നേഹിക്കുകയും വേണം.
പുരുഷന്‍ തന്റെ ലൈംഗികതയെക്കുറിച്ച് സ്ത്രീയോട് പൊങ്ങച്ചം പറയാതിരിക്കുക. നിങ്ങള്‍ കിടപ്പറയില്‍ എങ്ങനെയാണെന്നും എത്ര പേരുമായി മുന്‍പ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും കേള്‍ക്കാന്‍ ഒരു സ്ത്രീയും ഇഷ്ടപ്പെടില്ല.
രതിമൂര്‍ച്ഛ ലഭിച്ചോ എന്ന് ഇടയ്ക്കിടെ സ്ത്രീയോടു ചോദിക്കാതിരിക്കുക. ഇത് നിരാശാജനകമാണ്. സ്ത്രീയുടെ രതിമൂര്‍ച്ഛയെപ്പറ്റി നിരവധി കേട്ടുകേള്‍വികള്‍ ഉള്ളതിനാല്‍, ആകാംക്ഷ കൊണ്ടാവും ചോദിക്കുന്നത്. എന്നാല്‍ സ്ത്രീയോട് ഇതേക്കുറിച്ച് ആവര്‍ത്തിച്ചു ചോദിക്കുന്നത് ഒഴിവാക്കണം.
സെക്‌സിനെക്കുറിച്ചുള്ള പ്രാഥമിക വിവരം പോണ്‍സൈറ്റുകളില്‍ നിന്നാണ് മിക്കവര്‍ക്കും ലഭിക്കുന്നത്. എന്നാല്‍ അതില്‍ കാണുന്നതെല്ലാം യഥാര്‍ഥ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനുള്ളതല്ല എന്നോര്‍ക്കുക.