പ്രമേഹത്തെ നിയന്ത്രിക്കാം; കോവക്കയില്‍ ഉണ്ട് ഒറ്റമൂലി

പ്രകൃതിദത്ത ഇൻസുലിൻ എന്നറിയപ്പെടുന്ന ഒരു പച്ചക്കറി ഇനമാണ് കോവക്ക. കോവൽ ഇലയുടെ നീര്, വേരിൽ നിന്നുള്ള സത്ത് എന്നിവ മരുന്നായി ഉപയോഗിക്കുന്നുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ നിയന്ത്രിക്കുന്ന കോവക്ക, അമിതവണ്ണം, അമിതക്ഷീണം എന്നിവ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നു. കോവക്ക ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക. മാത്രമല്ല പച്ചക്ക് കഴിച്ചാലും ആരോഗ്യം നല്‍കുന്ന ഒന്നാണ് കോവക്ക.
ത്വക്ക് രോഗം, മഞ്ഞപ്പിത്തം എന്നിവയ്ക്ക് പ്രതിവിധിയായും ഹൃദയം, തലച്ചോറ് എന്നിവയുടെ ശരിയായ പ്രവർത്തനത്തിനും കോവക്ക കഴിക്കുന്നത് ഉത്തമമാണ്. ജലാംശം ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിന് കുളിർമ നൽകുന്നതിനും അമിതക്ഷീണം കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഉദര രോഗങ്ങൾക്ക് പ്രതിവിധിയായും ദഹനശേഷി വർദ്ധിപ്പിക്കുന്നതിനും രോഗപ്രതിരോധ ശേഷി കൂട്ടാനും കിഡ്നി സ്റ്റോൺ മൂത്രത്തിലൂടെ അലിഞ്ഞുപോകുന്നതിനും അലർജി, അണുബാധ എന്നിവ ഇല്ലാതാക്കുന്നതിനും കോവക്ക വളരെ ഫലപ്രദമാണ്.