കോളിഫ്ലവർ സൂപ്പ് ഒന്ന് ഉണ്ടാക്കി നോക്കു

  1. Home
  2. Lifestyle

കോളിഫ്ലവർ സൂപ്പ് ഒന്ന് ഉണ്ടാക്കി നോക്കു

COLIFLOWER


കോളിഫ്ലവർ എല്ലാവർക്കും ഇഷ്ടപ്പെട്ട പച്ചക്കറിയാണല്ലോ ? കോളിഫ്ലവർ കൊണ്ടൊരു സൂപ്പുണ്ടാക്കിയാലോ. എങ്ങനെയെന്ന് നോക്കാം 

ആവശ്യമായ ചേരുവകള്‍

ഇഞ്ചി അരിഞ്ഞത്
അരിഞ്ഞ വെളുത്തുള്ളി
ഉള്ളി അരിഞ്ഞത്
വേവിച്ച അരിഞ്ഞ കോളിഫ്ലവർ
വെളിച്ചെണ്ണ
ഹാരിസ പേസ്റ്റ്
ഗരം മസാല
മഞ്ഞള്‍ പൊടി
തേങ്ങാപ്പാല്‍
ഉപ്പ്
കുരുമുളക്
നാരങ്ങ, ചുവന്ന മുളക്, പുതിന
തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ കുറച്ച്‌ വെളിച്ചെണ്ണയും ചെറുതായി അരിഞ്ഞ എല്ലാ ചേരുവകളും ചേർത്ത് വഴറ്റുക. ശേഷം മണം വരുന്നതോടെ ഹാരിസ പേസ്റ്റ്, മഞ്ഞള്‍പ്പൊടി, ഗരം മസാല എന്നിവ ചേർക്കുക. വേവിച്ച കോളിഫ്ലവർ കഷണങ്ങള്‍ മിശ്രിതത്തിലേക്കും വെജ് ചാറിലേക്കും ചേർക്കുക. ഇത് 15 മുതല്‍ 20 മിനിറ്റ് വരെ തിളപ്പിക്കുക. മിശ്രിതത്തിലേക്ക് വെളിച്ചെണ്ണ ഒഴിക്കുമ്പോൾ  ഉപ്പ്, കുരുമുളക് എന്നിവ ചേർക്കുക. മിശ്രിതം  ക്രീമിയാകുന്നത് വരെ ഇളക്കുക.  നല്ല മഞ്ഞ നിറത്തിലുള്ള സൂപ്പ് തയ്യാറായി.