മാമ്പഴക്കാലം കഴിയും മുമ്പ് ഒരു മാമ്പഴക്കറി ഉണ്ടാക്കാം

  1. Home
  2. Lifestyle

മാമ്പഴക്കാലം കഴിയും മുമ്പ് ഒരു മാമ്പഴക്കറി ഉണ്ടാക്കാം

mabhazha curry


പഴുത്ത മാങ്ങ ഇഷ്ട്ടമില്ലാത്ത ആരെലും ഉണ്ടാവുമോ ?  ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റുവാനും പഴുത്ത മാങ്ങ കഴിക്കുന്നത് നല്ലതാണ്.  ഇതിൽ ഫൈബറിന്റെ അളവ് കൂടുതലാണ്. നമ്മുടെ പലരുടെയും ജീവിതത്തിൽ വില്ലനായി മാറുന്ന കൊളസ്ട്രോൾ നിയന്ത്രണവിധേയമാക്കാനും മാങ്ങ വിഭവങ്ങൾക്ക് സാധിക്കും. ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കുന്ന നിരവധി ഘടകങ്ങൾ ഇതിലടങ്ങിയിരിക്കുന്നു. ഇനി പഴുത്ത മാങ്ങ കൊണ്ട് ഉണ്ടാക്കാവുന്ന ഒരു വിഭവം നോക്കാം. ‌

പഴമാങ്ങാക്കറി
പഴുത്ത ചെറിയ മാങ്ങ വലിയ കഷണങ്ങളായി അരിഞ്ഞത് -അരക്കിലോ

സവാള നീളത്തിലരിഞ്ഞത് - അരക്കപ്പ്

എണ്ണ - രണ്ട് ഡിസേർട്ട് സ്പൂൺ

കടുക് - ഒരു ടീസ്പൂൺ

പച്ചമുളക് നീളത്തിൽ അരിഞ്ഞത് - -നാലെണ്ണം

മുളകുപൊടി - ഒരു ടീസ്പൂൺ

കറിവേപ്പില, ഉപ്പ് തുടങ്ങിയവ ആവശ്യത്തിന്

ഒരു കപ്പ് തേങ്ങയിൽ നിന്ന് എടുത്ത തേങ്ങാപ്പാൽ - അരക്കപ്പ്

ജീരകം പൊടിച്ചത് - അര ടീസ്പൂൺ

ഉണക്കമുളക് രണ്ടെണ്ണം - നാലായി മുറിച്ചത്

പാകം ചെയ്യുന്ന വിധം
മാങ്ങയുടെ കൂടെ സവാള അരിഞ്ഞതും, പച്ചമുളകും, കറിവേപ്പിലയും, ഉപ്പും, മുളകുപൊടിയും ഒരു ചേർത്ത് ഒരു കപ്പ് വെള്ളം ഒഴിച്ച് വേവിക്കുക. ചൂടായ എണ്ണയിൽ കടുകിട്ട് പൊട്ടിച്ച് ഉണക്കമുളക് ചേർത്ത് വഴറ്റുക. ഇത് കറിയിൽ ഒഴിക്കുക. അവസാനം ജീരകം പൊടിച്ചത് തേങ്ങാപ്പാലിൽ കലക്കി കറിയിൽ ഒഴിക്കുക.