ഒരു സ്‌പൂൺ കാപ്പിപ്പൊടികൊണ്ട് മുടി കറുപ്പിക്കാം; മാസങ്ങളോളം നര വരാതിരിക്കാൻ എളുപ്പവഴി ഇതാ
പ്രകൃതിദത്തമായി മുടി കറുപ്പിക്കുന്നതിന് ആയുർവേദ ആചാര്യന്മാർ കണ്ടെത്തിയ ഒരു വഴിയാണിത്. കൃത്യമായി ചെയ്താൽ പൂർണമായ ഫലം ലഭിക്കുന്നതാണ്. ഒരു തവണ ചെയ്‌താൽ മാസങ്ങളോളം പിന്നെ മുടി ഡൈ ചെയ്യേണ്ടി വരില്ല. ഇതിന് ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയാണെന്നും ചെയ്യേണ്ട രീതിയും നോക്കാം.
ആവശ്യമായ സാധനങ്ങൾ
കാപ്പിപ്പൊടി - 2 ടീസ്‌പൂൺ
ചായപ്പൊടി - 1 ടീസ്‌പൂൺ
വെള്ളം - ആവശ്യത്തിന്
ഹെന്ന പൊടി - 2 ടേബിൾസ്‌പൂൺ
നെല്ലിക്ക പൊടി - 1 ടീസ്‌പൂൺ
നീലയമരി പൊടി - 2 ടേബിൾസ്‌പൂൺ
തയ്യാറാക്കുന്ന വിധം
ചായപ്പൊടിയും കാപ്പിപ്പൊടിയും ഇട്ട് വെള്ളം തിളപ്പിച്ച് കുറുക്കിയെടുത്ത് തണുക്കാൻ മാറ്റിവയ്‌ക്കുക. ശേഷം ഒരു ഇരുമ്പ് പാത്രത്തിൽ ഹെന്ന പൊടി, നെല്ലിക്ക പൊടി, നീലയമരി പൊടി എന്നിവയും നേരത്തേ തയ്യാറാക്കി വച്ച വെള്ളവും ചേർത്ത് യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഒരു ദിവസം മുഴുവൻ ഈ കൂട്ട് അടച്ചുവയ്‌ക്കണം. പിറ്റേന്ന് ഈ ഡൈ പുരട്ടാവുന്നതാണ്. മുടിയിൽ ഒട്ടും എണ്ണമയം ഉണ്ടാകാൻ പാടില്ല. കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും വച്ചശേഷം കഴുകി കളയാവുന്നതാണ്.