നരച്ച മുടി മിനിട്ടുകൾക്കുള്ളിൽ സ്ഥിരമായി കട്ടക്കറുപ്പാക്കാം; ഒരു കഷ്‌ണം തേങ്ങ മതി
വെറും ഒറ്റത്തവണത്തെ ഉപയോഗത്തിലൂടെ മാസങ്ങളോളം മുടി കട്ടക്കറുപ്പാക്കാൻ കഴിയുന്ന ഒരു ഹെയർ ഡൈ പരിചയപ്പെടാം. ഇതിന് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നും എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്നും നോക്കാം. ഇതേ രീതിയിൽ കൃത്യമായി ചെയ്‌താൽ ശരിയായ ഫലം ലഭിക്കുന്നതാണ്.
ആവശ്യമായ സാധനങ്ങൾ
തേങ്ങി - ഒരു പിടി ( ചെറുതായി അരിഞ്ഞത്)
എണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
തേങ്ങ തീയിൽ വച്ച് നന്നായി ചുട്ടെടുക്കുക. ഇത് തണുക്കുമ്പോൾ മിക്‌സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കണം. നനവില്ലാത്ത ഒരു പാത്രത്തിലാക്കി അടച്ചുവച്ചാൽ ഈ പൊടി ഏറെനാൾ കേടുകൂടാതെ സൂക്ഷിക്കാം. ഇതിൽ നിന്നും അൽപ്പമെടുത്ത് നിങ്ങൾ സ്ഥിരം മുടിയിൽ പുരട്ടുന്ന എണ്ണ അല്ലെങ്കിൽ വെളിച്ചെണ്ണയുമായി യോജിപ്പിച്ചാണ് ഉപയോഗിക്കേണ്ടത്.
ഉപയോഗിക്കേണ്ട വിധം
ഷാംപൂ ചെയ്‌ത് വൃത്തിയാക്കിയ മുടിയിലേക്ക് വേണം ഡൈ പുരട്ടിക്കൊടുക്കാൻ. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വച്ച ശേഷം കഴുകി കളയാവുന്നതാണ്. കുളിക്കുമ്പോൾ ഷാംപൂ ഉപയോഗിക്കാൻ പാടില്ല. ആഴ്‌ചയിൽ മൂന്നോ നാലോ തവണ ഉപയോഗിക്കുക. പിന്നീട് ക്രമേണ ഉപയോഗം കുറച്ചുവരാവുന്നതാണ്. വളരെ വേഗം ഫലം ലഭിക്കും. ആദ്യ ഉപയോഗത്തിൽ തന്നെ നര പൂർണമായും അപ്രത്യക്ഷമാകും.