ഒരു കഷ്‌ണം ബീറ്റ്‌റൂട്ട് ഉണ്ടോ?; ഒരു തവണ പുരട്ടിയാൽ മാസങ്ങളോളം ഡൈ ചെയ്യേണ്ട: പരീക്ഷിച്ച് നോക്കാം

  1. Home
  2. Lifestyle

ഒരു കഷ്‌ണം ബീറ്റ്‌റൂട്ട് ഉണ്ടോ?; ഒരു തവണ പുരട്ടിയാൽ മാസങ്ങളോളം ഡൈ ചെയ്യേണ്ട: പരീക്ഷിച്ച് നോക്കാം

HAIR


വെറും ഒറ്റത്തവണ ഉപയോഗത്തിലൂടെ മാസങ്ങളോളം മുടി കട്ടക്കറുപ്പാക്കാൻ കഴിയുന്ന ഒരു ഹെയർഡൈ പരിചയപ്പെടാം. ഇതിന് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നും എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്നും നോക്കാം. ഇതേ രീതിയിൽ കൃത്യമായി ചെയ്‌താൽ മാത്രമേ ശരിയായ ഫലം ലഭിക്കുകയുള്ളു,

ആവശ്യമായ സാധനങ്ങൾ

  1. ബീറ്റ്‌റൂട്ട് - പകുതി
  2. ഫ്ലാക്‌സീഡ് - 2 ടേബിൾസ്‌പൂൺ
  3. കാപ്പിപ്പൊടി - 1 ടേബിൾസ്‌പൂൺ
  4. ചായപ്പൊടി - 1 ടേബിൾസ്‌പൂൺ
  5. വെള്ളം - 2 കപ്പ്
  6. കറ്റാർവാഴ ജെൽ - 4 ടേബിൾസ്‌പൂൺ
  7. മൈലാഞ്ചിപ്പൊടി - 4 ടേബിൾസ്‌പൂൺ

തയ്യാറാക്കുന്ന വിധം

1 മുതൽ 4 വരെയുള്ള സാധനങ്ങളെല്ലാം വെള്ളത്തിൽ യോജിപ്പിച്ച് തിളപ്പിച്ച് കുറുക്കിയെടുക്കുക. ശേഷം ഒരു ഇരുമ്പ് ചട്ടിയിലേക്ക് നാല് ടേബിൾസ്‌പൂൺ കറ്റാർവാഴ ജെല്ലും തിളപ്പിച്ചെടുത്ത മിശ്രിതം അരിച്ചതും കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് മൈലാഞ്ചിപ്പൊടിയും ചേർത്ത് ക്രീം പരുവത്തിലാക്കി ഒരു രാത്രി മുഴുവൻ അടച്ച് വയ്‌ക്കുക.

ഉപയോഗിക്കേണ്ട വിധം

തയ്യാറാക്കി വച്ച ഡൈ രാവിലെ എടുത്ത് ഒന്നുകൂടി യോജിപ്പിക്കുക. നല്ല കറുത്ത നിറത്തിലാവും ഈ മിശ്രിതം നിങ്ങൾക്ക് ലഭിക്കുക. നന്നായി വൃത്തിയാക്കിയ മുടിയിലേക്ക് ഇത് തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂറിന് ശേഷം കഴുകി കളയാവുന്നതാണ്. ആഴ്‌ചയിൽ ഒരു പ്രാവശ്യം ഉപയോഗിച്ചാൽ വളരെ നല്ലതാണ്.