മിനിട്ടുകൾകൊണ്ട് മുടി കറുപ്പിക്കാം; തൈര് മാത്രം മതി

  1. Home
  2. Lifestyle

മിനിട്ടുകൾകൊണ്ട് മുടി കറുപ്പിക്കാം; തൈര് മാത്രം മതി

Curd hair


കെമിക്കൽ ഡൈ വലിയ തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. മാത്രമല്ല, അലർജി പോലുള്ള പ്രശ്നങ്ങളും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. അതിനാൽ, നാച്വറലായിട്ടുള്ള മാർഗങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഒരുപാട് ദിവസം നിറം നിൽക്കില്ലെങ്കിലും ഇത് നിങ്ങൾക്ക് യാതൊരുവിധ ദോഷവും ഉണ്ടാക്കുന്നില്ല. മുടി വളർച്ച വർദ്ധിപ്പിക്കാനും സഹായിക്കുന്നു. എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു നാച്വറൽ ഹെയർ ഡൈ പരിചയപ്പെടാം.

ആവശ്യമായ സാധനങ്ങൾ

തൈര് - 3 സ്‌പൂൺ

കാപ്പിപ്പൊടി - 2 സ്‌പൂൺ

വെളിച്ചെണ്ണ - 2 സ്‌പൂൺ

തയ്യാറാക്കുന്ന വിധം

പഴകിയ ഇരുമ്പ് ചീനച്ചട്ടിയിലേക്ക് 2 സ്പൂൺ കാപ്പിപ്പൊടി ഇടുക. ഇതിലേക്ക് വെളിച്ചെണ്ണ ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം തൈര് കൂടി ചേർത്ത് പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക. അര മണിക്കൂ‌ർ ഇത് അടച്ചുവയ്‌ക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ ഇരുമ്പിന്റെ ഗുണങ്ങളെല്ലാം ഈ ഡൈയിലേക്ക് ലഭിക്കുന്നു. ഇതിലെ കാപ്പിപ്പൊടിയും വെളിച്ചെണ്ണയും ശിരോചർമത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. തൈര് മുടിയെ സോഫ്റ്റ് ആക്കുന്നു.

ഉപയോഗിക്കേണ്ട വിധം

ഷാംപൂ ഉപയോഗിച്ച് കഴുകി ഉണക്കിയ മുടി നന്നായി ചീകി വൃത്തിയാക്കണം. ശേഷം നേരത്തേ തയ്യാറാക്കി വച്ച കൂട്ട് നരയുള്ള ഭാഗത്തേക്ക് നന്നായി തേച്ച് പിടിപ്പിക്കണം. ശിരോചർമത്തിലും മുടിയിലും മുഴുവനായി തേയ്‌ക്കുന്നതും നല്ലതാണ്. മുടി വളർച്ച വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു. കെമിക്കലുകൾ അടങ്ങിയിട്ടില്ലാത്തതിനാൽ ആഴ്ചയിൽ ഒരിക്കലോ പത്ത് ദിവസം കൂടുമ്പോഴോ ഇത് വീണ്ടും ചെയ്യേണ്ടതാണ്. നര മാറ്റാൻ മാത്രമല്ല, മുടി വളർച്ച പെട്ടെന്നാക്കാനും ഇത് സഹായിക്കുന്നു.