അഞ്ച് മിനിട്ടിൽ ഡൈ റെഡിയാക്കാം; ചായപ്പൊടി രണ്ട് സ്പൂൺ മതി, മാസങ്ങളോളം മുടി നരയ്ക്കില്ല
കൗമാര പ്രായത്തിൽ തന്നെ നര വരുന്നത് പലരിലും മാനസികമായും സമ്മർദ്ദമുണ്ടാക്കുന്നു. നരമാറാൻ കൂടുതൽ പേരും ആശ്രയിക്കുന്നത് കൃത്രിമ ഡൈകളെയാണ്, എന്നാൽ ഇത് മുടിയുടെ ആരോഗ്യത്തെയും ശാരീരിക ആരോഗ്യത്തെയും ബാധിച്ചേക്കാം. എന്നാൽ മുടി വളർച്ച കൂടാനും നര മാറുന്നതിനും ചില പ്രകൃതിദത്ത വഴികളുണ്ട്. ഈ ആയുർവേദ ഡൈ തയ്യാറാക്കുന്നത് എങ്ങനെയെന്നും ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയെന്നും നോക്കാം.
ആവശ്യമായ സാധനങ്ങൾ
വെള്ളം - ഒന്നര ഗ്ലാസ്
തേയിലപ്പൊടി - 2 ടേബിൾസ്പൂൺ
കാപ്പിപ്പൊടി - 2 ടേബിൾസ്പൂൺ
നെല്ലിക്ക പൊടി - 1 ടേബിൾസ്പൂൺ
ഹെന്ന പൊടി - 1 ടേബിൾസ്പൂൺ
താളി പൊടി - 1 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
വെള്ളത്തിൽ തേയിലപ്പൊടിയും കാപ്പിപ്പൊടിയും ചേർത്ത് നന്നായി തിളപ്പിച്ച് മുക്കാൽ ഗ്ലാസാക്കി വറ്റിച്ചെടുക്കുക. ശേഷം ഒരു ഇരുമ്പ് പാത്രത്തിൽ പൊടികളെല്ലാം എടുത്ത് തിളപ്പിച്ച വെള്ളം മുഴുവൻ ചേർത്ത് നന്നായി യോജിപ്പിക്കണം. സ്റ്റൗവിൽ ലോ ഫ്ലെയിമിൽ വച്ച് നന്നായി ചൂടാക്കി ഡൈയുടെ പരുവത്തിനാക്കിയെടുക്കുക. ശേഷം അതേ പാത്രത്തിൽ തന്നെ ഒരു രാത്രി മുഴുവൻ അടച്ച് വയ്ക്കണം. രാവിലെ നോക്കുമ്പോൾ നല്ല കറുത്ത നിറത്തിലേക്ക് ഡൈ മാറും.ഉപയോഗിക്കേണ്ട വിധംനന്നായി ഷാംപൂ ചെയ്ത് വൃത്തിയാക്കി ഉണക്കിയ മുടിയിൽ വേണം ഡൈ പുരട്ടാൻ. രണ്ട് മണിക്കൂറിന് ശേഷം ഷാംപൂ പുരട്ടാതെ കഴുകി കളയണം. ആഴ്ചയിൽ രണ്ട് തവണ ഉപയോഗിക്കുന്നത് മുടി വളരാനും സഹായിക്കും.