സവാളയുണ്ടെങ്കിൽ നര പൂർണമായും മാറ്റാം; ഒറ്റ ഉപയോഗത്തിൽ മുടി കട്ടക്കറുപ്പാകും

  1. Home
  2. Lifestyle

സവാളയുണ്ടെങ്കിൽ നര പൂർണമായും മാറ്റാം; ഒറ്റ ഉപയോഗത്തിൽ മുടി കട്ടക്കറുപ്പാകും

natural-hair


ചെറിയ കുട്ടികൾ മുതൽ യുവാക്കൾ വരെ ഇപ്പോൾ അകാലനര മൂലം കഷ്ടപ്പെടുന്നു. ഇതിന് പരിഹാരമായി പലരും കെമിക്കൽ ഡെെകളാണ് ഉപയോഗിക്കുന്നത്. എന്നാൽ പരസ്യം കണ്ട് വാങ്ങുന്ന കെമിക്കൽ ഡെെകൾ നിങ്ങളുടെ മുടിക്ക് ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുന്നത്.

ഡെെ ചെയ്യുമ്പോൾ കുറച്ച് ദിവസത്തേയ്ക്ക് മുടി കറുക്കുമെങ്കിലും പിന്നെ അതിന്റെ ഇരട്ടിയായി നര ബാധിക്കും. കൂടാതെ കെമിക്കൽ ഡെെ മുടി കൊഴിച്ചിലിന് കാരണമാകുന്നു. എന്നാൽ നരയ്ക്ക് പ്രകൃതിദത്തമായ പരിഹാരങ്ങൾ നിരവധിയാണ്. അതിൽ ഒന്ന് പരീക്ഷിച്ചാലോ?

ആവശ്യമുള്ള സാധനങ്ങൾ

സവാള - 1 എണ്ണം

കറിവേപ്പില - മൂന്ന് തണ്ട്

ബദാം - നാലെണ്ണം

നെല്ലിക്കപ്പൊടി - രണ്ട് ടീസ്‌പൂൺ


തയ്യാറാക്കുന്ന വിധം

സവാള ചെറിയ കഷ്‌ണങ്ങളായി അരിഞ്ഞ് വെള്ളം ചേർത്ത് അരച്ച് അരിച്ച് മാറ്റിവയ്‌ക്കുക. ശേഷം ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ കഴുകി വൃത്തിയാക്കിയ കറിവേപ്പിലയും ബദാമും എടുത്ത് ചൂടാക്കി കരിച്ചെടുക്കുക. തണുക്കുമ്പോൾ പൊടിച്ചെടുക്കാം. വീണ്ടും ഇരുമ്പ് ചീനച്ചട്ടിയിൽ നെല്ലിക്കപ്പൊടിയിട്ട് നന്നായി ചൂടാക്കുക. ഇതിലേക്ക് നേരത്തേ തയ്യാറാക്കി വച്ച കറിവേപ്പിലയും ബദാമും പൊടിച്ചത് കൂടി ചേർത്തു കൊടുക്കുക. കുറച്ചുസമയം ചൂടാക്കിയ ശേഷം സ്റ്റൗ ഓഫ് ചെയ്‌ത് സവാള അരച്ച വെള്ളം അൽപ്പം ഒഴിച്ച് ക്രീം രൂപത്തിലാക്കണം. ഇത് എട്ട് മണിക്കൂറെങ്കിലും അടച്ച് വയ്‌ക്കണം.

ഉപയോഗിക്കേണ്ട വിധം

എണ്ണമയമില്ലാത്ത മുടിയിലേക്ക് വേണം ഡൈ പുരട്ടിക്കൊടുക്കാൻ. കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും തലയിൽ വച്ചശേഷം കഴുകി കളയാം. ഷാംപൂ ഉപയോഗിക്കാൻ പാടില്ല.