പാൽ ഇല്ലാതെ രുചിയേറിയ പാൽച്ചായ ഉണ്ടാക്കാം; എളുപ്പവഴി പരീക്ഷിച്ച് നോക്കൂ
പാൽ ചായയേക്കാൾ രുചികരമായ ചായ ഉണ്ടാക്കാൻ പാൽപ്പൊടി ഉപയോഗിക്കുന്നതാണ് നല്ലത്. എന്നാൽ, പുറത്ത് നിന്ന് വാങ്ങുന്ന പാൽപ്പൊടികളിൽ അമിതമായ അളവിൽ പഞ്ചസാരയും മറ്റ് കെമിക്കലുകളും ചേർന്നിട്ടുണ്ടാകാം. അതിനാൽ, പാലിന്റെ അതേ ഗുണത്തിൽ പാൽപ്പൊടി നമുക്ക് വീട്ടിൽ തന്നെയുണ്ടാക്കാം. അതും അധികം സമയച്ചെലവില്ലാതെ. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
തയ്യാറാക്കുന്ന വിധം
ഒരു നോൺസ്റ്റിക് പാത്രത്തിലേക്ക് ആവശ്യത്തിന് പാൽ ഒഴിച്ച് നന്നായി തിളപ്പിച്ച് കുറുക്കിയെടുക്കുക. പകുതി അളവായി വറ്റിക്കഴിയുമ്പോൾ രണ്ട് ടേബിൾസ്പൂൺ കോൺഫ്ലോർ എടുത്ത് അതിലേക്ക് തിളച്ചുകൊണ്ടിരിക്കുന്ന കുറച്ച് പാൽ ഒഴിച്ച് നന്നായി യോജിപ്പിക്കുക. കട്ടി ഇല്ലാതെ യോജിപ്പിച്ച ശേഷം ഇതിനെ തിളച്ചുകൊണ്ടിരിക്കുന്ന പാലിലേക്ക് ഒഴിക്കുക. നന്നായ കുറുകി വരുമ്പോൾ ഇതിനെ ഒരു സ്റ്റീൽ പാത്രത്തിലേക്ക് മാറ്റി ഓവനിൽ വയ്ക്കുക. വീട്ടിൽ ഓവൻ ഇല്ലെങ്കിൽ വെയിലത്ത് വച്ചാൽ മതി.
ഓവനിൽ വയ്ക്കുന്നവർ നല്ല ക്രിസ്പിയായി വേവിച്ചെടുക്കണം. ഇത് തണുക്കുമ്പോൾ ഒരു കപ്പ് പഞ്ചസാര കൂടി ചേർത്ത് പൊടിച്ചെടുക്കണം. ഒരു ഗ്ലാസ് പാത്രത്തിൽ അടച്ച് സൂക്ഷിക്കാവുന്നതാണ്. സാധാരണ പാൽപ്പൊടി പോലെ ഉപയോഗിക്കാവുന്നതാണ്. പ്രമേഹ രോഗികൾക്ക് ഉപയോഗിക്കാനാണെങ്കിൽ പഞ്ചസാര ഇല്ലാതെ പൊടിച്ചെടുത്താൽ മതി.