ഉച്ചഭക്ഷണത്തിന് ശേഷം മധുരിക്കാൻ മധുര പലഹാരം; നുറുക്ക് ഗോതമ്പ് കൊണ്ട് ഒരു സ്പെഷ്യൽ തയ്യാറാക്കാം

 1. Home
 2. Lifestyle

ഉച്ചഭക്ഷണത്തിന് ശേഷം മധുരിക്കാൻ മധുര പലഹാരം; നുറുക്ക് ഗോതമ്പ് കൊണ്ട് ഒരു സ്പെഷ്യൽ തയ്യാറാക്കാം

Bohri-Lapsi


ഉത്തരേന്ത്യയിൽ, പ്രത്യേകിച്ച് ഗുജറാത്തിൽ വളരെ പ്രശസ്തമായ ഒരു വിഭവമാണ് ലാപ്സി. പ്രത്യേക അവസരങ്ങളിൽ വിശിഷ്ടമായി തയ്യാറാക്കുന്ന പരമ്പരാഗത വിഭവമാണ് ലാപ്‌സി. ഉത്തരേന്ത്യയിലെ ഹോളി വേളയിൽ ഇത് നിർബന്ധമാണ്. ഒരു തവണയെങ്കിലും കഴിച്ചിരിയ്ക്കേണ്ട ആരോഗ്യകരവും രുചികരവുമായ ഒരു മധുര വിഭവമാണ് ലാപ്സി. അതിനാൽ തന്നെ ഏറെ പേർ ഈ വിഭവം തയ്യാറാക്കി ഉപയോഗിക്കാറുണ്ട്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും ആളുകൾ ഇത് തയ്യാറാക്കുന്നു. ഗോതമ്പ് , ശർക്കര എന്നിവയാണ് ലാപ്സിയിലെ പ്രധാന ചേരുവകൾ. ഇതോടൊപ്പം ഉണങ്ങിയ പഴങ്ങളും ചെറുതായി വറുത്ത തേങ്ങയും ഈ രുചിയും കൂടെ ചേരുമ്പോൾ ഗുണവും രുചിയും വർദ്ധിക്കുന്നു. എങ്കിൽ ഉടൻ തയ്യാറാക്കിക്കോളൂ ഈ രുചികരമായ വിഭവം.

പ്രധാന ചേരുവ

 • 1 കപ്പ് നുറുക്ക് ഗോതമ്പ്
 • 2 ടേബിൾസ്പൂൺ നെയ്യ്
 • 1 കപ്പ് ശർക്കര
 • 12 slice അരിഞ്ഞ തേങ്ങ
 • 5 എണ്ണം മുറിച്ച കുങ്കുമം
 • 2 എണ്ണം ഏലയ്ക്ക
 • 3 കപ്പ് വെള്ളം
 • ആവശ്യത്തിന് പൊടിയാക്കിയ കറുത്ത ഏലയ്ക്ക

അലങ്കരിക്കുവാൻ

 • 5 എണ്ണം ബദാം
 • 5 എണ്ണം കശുവണ്ടി
 • 5 എണ്ണം ഉണക്കമുന്തിരി
 • 3 എണ്ണം പിസ്താ

ഒരു കുക്കർ എടുത്ത് നെയ്യ് ചേർക്കുക. നെയ്യ് ചൂടായ ശേഷം ബദാം ചേർത്ത് ഫ്രൈ ചെയ്യുക. ബദാം ഫ്രൈ ആയ ശേഷം കുക്കറിൽ നിന്ന് നീക്കം ചെയ്ത് കശുവണ്ടി ചേർത്ത് സ്വർണ്ണനിറമാകുന്നതുവരെ ഫ്രൈ ചെയ്യുക. ശേഷം ഉണക്കമുന്തിരി കൂടി ചേർത്ത് ഫ്രൈ ചെയ്യുക.

ഇവയെല്ലാം മാറ്റിയ ശേഷം തേങ്ങ ചേർത്ത് സ്വർണ്ണനിറമാകുന്നതു വരെ ഫ്രൈ ചെയ്യുക. ഇവയെല്ലാം മാറ്റി വയ്ക്കുക.ബാക്കിയുള്ള നെയ്യ് ചേർത്ത് നുറുക്ക് ഗോതമ്പ് ചേർത്ത് നന്നായി വറുക്കുന്നതുവരെ ഫ്രൈ ചെയ്യുക.

ഇതിലേയ്ക്ക് വെള്ളവും പച്ച ഏലയ്ക്കയും കുറച്ച് കുങ്കുമ നാരുകളും ചേർത്ത് കുക്കറിന്റെ ലിഡ് അടച്ച് രണ്ട് വിസിൽ വരുന്നത് വരെ വേവിക്കുക.

കുക്കറിന്റെ ആവി പോയി കഴിഞ്ഞാൽ കുക്കർ ലിഡ് നീക്കം ചെയ്ത് മധുരത്തിനായി ശർക്കര ചേർക്കുക. ശേഷം വറുത്ത തേങ്ങ, ബദാം, കശുവണ്ടി, ഉണക്കമുന്തിരി എന്നിവ ചേർത്ത് ഇളക്കുക. 15 മിനിറ്റ് ലിഡ് അടച്ച് മാറ്റി വയ്ക്കുക. ഇത് ശർക്കര നന്നായി ഉരുകാൻ സഹായിക്കുന്നു. രുചികരമായ ലാപ്‌സി തയ്യാറായി കഴിഞ്ഞു. ഈ വിഭവം ഒരു പാത്രത്തിൽ മധുരപലഹാരമായി വിളമ്പുക.