അവിൽ ഉണ്ടോ; മൂന്ന് മിനിട്ടിൽ ഒരു മിക്സ്ചർ തയാറാക്കാം

  1. Home
  2. Lifestyle

അവിൽ ഉണ്ടോ; മൂന്ന് മിനിട്ടിൽ ഒരു മിക്സ്ചർ തയാറാക്കാം

mixture


ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ മൂന്ന് മിനിട്ടിൽ മിക്സ്ചർ തയ്യാറാക്കാനുള്ള റെസിപ്പിയാണ് ഇനി പറയാൻ പോകുന്നത്.

ചേരുവകൾ
അവിൽ (കട്ടി കൂടിയ വെള്ള അവിലാണ് നല്ലത്)
നിലക്കടല
അണ്ടിപ്പരിപ്പ്
ഉണക്കമുന്തിരി
പൊട്ടുകടല
വെളുത്തുള്ളി
ഉണക്കമുളക്
കറിവേപ്പില
മുളക്പൊടി
ഉപ്പ്
പഞ്ചസാര
കായപ്പൊടി
വെളിച്ചെണ്ണ
(ചേരുവകളെല്ലാം മിക്സ്ചർ അളവ് അനുസരിച്ച്)

തയാറാക്കുന്ന വിധം

അടുപ്പിൽ ചീനച്ചട്ടി വെച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക. ഒരു കോരുതവിയിൽ അവിൽ എടുത്ത് അത് എണ്ണയിൽ മുക്കി വറുത്തെടുക്കുക. ഇതുപോലെ അണ്ടിപ്പരിപ്പ്, നിലക്കടല, ഉണക്കമുന്തിരി എന്നിവയും വറുത്തെടുത്ത് അവിലിലേക്ക് ചേർക്കുക

ഇതേ എണ്ണയിൽ കോരുതവിയിൽ വെച്ചുകൊണ്ടുതന്നെ കുറച്ച് ഉണക്കമുളക്, ചതച്ച വെളുത്തുള്ളി, കറിവേപ്പില എന്നിവയും വറുത്തെടുക്കുക. ഇനി കുറച്ച് പൊട്ടുകടല വറുക്കാതെ അവിൽ മിശ്രിതത്തിലേക്ക് ചേർക്കു. അടുത്തതായി മസാല തയ്യാറാക്കാം. ഒരു ചെറിയ പാത്രത്തിൽ കുറച്ച് പഞ്ചസാര, ഉപ്പ്, ആവശ്യത്തിന് മുളക്പൊടി, കായപ്പൊടി എന്നിവ ഒരുമിച്ചെടുത്ത് ഒന്ന് ചതച്ചെടുക്കുക. ഇത് അവിൽ മിശ്രിതത്തിലേക്ക് ചേർക്ക് നല്ലവണ്ണം ഇളക്കിയെടുക്കുക. വെറും മൂന്നുമിനിട്ടിൽ രുചിയേറും മിക്സ്ചർ തയ്യാർ.

ചേരുവകളെല്ലാം അവിൽ എത്രയെടുക്കുന്നോ അതിന്റെ പാകത്തിന് എടുക്കണം. മുളക്പൊടി എരിവ് അനുസരിച്ച് എടുക്കണം. കായപ്പൊടി, പഞ്ചസാര എന്നിവ താരതമ്യേന വളരെ കുറച്ച് മതി.