ഉള്ളിത്തൊലിയും ഉലുവയും മതി; മുടി വളരെ പെട്ടെന്ന് കറുപ്പിക്കാൻ സാധിക്കും

  1. Home
  2. Lifestyle

ഉള്ളിത്തൊലിയും ഉലുവയും മതി; മുടി വളരെ പെട്ടെന്ന് കറുപ്പിക്കാൻ സാധിക്കും

graying-of-hair


നമ്മുടെ അടുക്കളയിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് മുടി വളരെ പെട്ടെന്ന് കറുപ്പിക്കാൻ സാധിക്കും.


ആവശ്യമായ സാധനങ്ങൾ

ഉള്ളിത്തൊലി

ഉലുവ

ബദാം

വിറ്റാമിൻ ഇ ക്യാപ്സ്യൂൾ

വെളിച്ചെണ്ണ


തയ്യാറാക്കുന്ന വിധം

ഇരുമ്പിന്റെ ചീനച്ചട്ടിയിൽ (ചെറുതായി തുരുമ്പ് പിടിച്ചതാണെങ്കിൽ കൂടുതൽ നല്ലത്) രണ്ട് ബദാം, ഉള്ളിത്തൊലി, ഒരു ടീസ്പൂൺ ഉലുവ എന്നിവ ചേർത്ത് കറുപ്പ് നിറമാകുന്നത് വരെ ചൂടാക്കുക. ഇനി അടുപ്പിൽ നിന്ന് മാറ്റാം. ചൂടാറിയ ശേഷം ഇത് മിക്സിയുടെ ജാറിലിട്ട് നന്നായി പൊടിച്ചെടുക്കുക.

രണ്ട് ടീസ്പൂൺ ഈ പൊടിയെടുക്കുക. ഇതിലേക്ക് വിറ്റാമിൻ ഇ ക്യാപ്സ്യൂൾ ചേർക്കുക. പേസ്റ്റ് രൂപത്തിലാക്കാനാവശ്യമായ വെളിച്ചെണ്ണയും ചേർത്തുകൊടുക്കാം. ഇത് നന്നായി യോജിപ്പിക്കുക. ഇനിയിത് മുടിയിൽ പുരട്ടിക്കൊടുക്കാം.

മുടിയുടെ വളർച്ചയ്ക്കും താരൻ അകറ്റാനുമൊക്കെ ഇത് സഹായിക്കും. രണ്ട് മണിക്കൂറിന് ശേഷം മുടി കഴുകാം. താളിയോ വീര്യം കുറഞ്ഞ ഷാംപുവോ ഉപയോഗിച്ച് വേണം മുടി കഴുകാൻ. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. ചെറിയ രീതിയിലുള്ള നരയാണ് ഉള്ളതെങ്കിൽ ഒറ്റ ഉപയോഗത്തിൽ നര അപ്രത്യക്ഷമാകും.