കുട്ടികൾക്ക് ഇഷ്ടമാകും ഹെൽത്തി ഷേക്ക്; തയ്യാറാക്കി നോക്കിയലോ?

  1. Home
  2. Lifestyle

കുട്ടികൾക്ക് ഇഷ്ടമാകും ഹെൽത്തി ഷേക്ക്; തയ്യാറാക്കി നോക്കിയലോ?

nut-smoothie shake


വേണ്ട ചേരുവകൾ…

ബദാം                     20 എണ്ണം
ഓട്സ്                   4 ടേബിൾ സ്പൂൺ
ഈന്തപ്പഴം              5 എണ്ണം
ആപ്പിൾ                  1 എണ്ണം

തയ്യാറാക്കുന്ന വിധം…

ആദ്യം ബദാം പത്ത് മണിക്കൂർ വരെ കുതിർക്കാൻ വയ്‌ക്കുക. ബദാം നന്നായി കുതിർന്നതിന് ശേഷം തൊലി കളഞ്ഞ് മാറ്റിവയ്‌ക്കുക.ഓട്സും ചെറുതായി അരിഞ്ഞ ഈന്തപ്പഴവും ഒരു കപ്പ് വെള്ളവും ചേർത്ത് വേവിക്കുക.

ഒരു മിക്സിയുടെ ജാറിൽ തൊലികളഞ്ഞ ബദാമും ചൂടാറിയ ഓട്സും ഈന്തപ്പഴവും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അടിച്ചെടുക്കുക. (കുട്ടികൾക്ക് കൊടുക്കുമ്പോൾ വെള്ളത്തിന് പകരം പാൽ ചേർക്കാം)ചെറുതായി അരിഞ്ഞ ആപ്പിൾ വച്ച് അലങ്കരിക്കാം. ഷേക്ക് മുകളിൽ നട്സ് വച്ച് അലങ്കരിക്കാവുന്നതാണ്.